---
title: "ഇനി കേരളം ഉറ്റുനോക്കുന്നത് മട്ടന്നൂര്‍ തെരഞ്ഞെടുപ്പ് "
english_title: "Kerala is now looking at the Mattannur elections"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46947/kerala-is-now-looking-at-the-mattannur-elections"
published_at: "2022-06-03T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6299dee2c0f81_1so4852k_kerala-election-prep-pti_625x300_05_April_21.jpg"
keywords: []
---

# ഇനി കേരളം ഉറ്റുനോക്കുന്നത് മട്ടന്നൂര്‍ തെരഞ്ഞെടുപ്പ് 

> **Lead Summary:**  മട്ടന്നൂർ: ഇനി കേരളം ഉറ്റുനോക്കുന്നത് മട്ടന്നൂര്‍ തെരഞ്ഞെടുപ്പ് ആറാമത് മട്ടന്നൂര്‍ നഗരസഭാ ഭരണസമിതി തെരഞ്ഞെടുപ്പിന് ജൂലൈമാസം വിജ്ഞാപനം പുറപ്പെടുവിച്ചേക്കുമെന്നു വിലയിരുത്തല്‍.

## Article Content

 മട്ടന്നൂർ: ഇനി കേരളം ഉറ്റുനോക്കുന്നത് മട്ടന്നൂര്‍ തെരഞ്ഞെടുപ്പ് ആറാമത് മട്ടന്നൂര്‍ നഗരസഭാ ഭരണസമിതി തെരഞ്ഞെടുപ്പിന് ജൂലൈമാസം വിജ്ഞാപനം പുറപ്പെടുവിച്ചേക്കുമെന്നു വിലയിരുത്തല്‍.

സെപ്റ്റംബര്‍ മാസമാണ് മട്ടന്നൂരില്‍ പുതിയ ഭരണസമിതി അധികാരമേല്‍ക്കേണ്ടത്. ഇതിനിടെ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കേ തെരഞ്ഞെടുപ്പിനു സജ്ജമാകുന്ന രീതിയില്‍ മട്ടന്നൂരില്‍ മുന്നണികളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമായി.

ഇടതുപക്ഷത്തിന് ഏറെ സ്വാധീനമുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെട്ടതാണ് മട്ടന്നൂര്‍ നഗരസഭ. കഴിഞ്ഞ തവണ 35 വാര്‍ഡില്‍ 28 സീറ്റ് നേടി എല്‍.ഡി.എഫ് ഭരണം നേടിയപ്പോള്‍ അവശേഷിക്കുന്ന 7 സീറ്റ് യു.ഡി.എഫ് നേടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46947/kerala-is-now-looking-at-the-mattannur-elections)