---
title: " കാ​ട്ടാ​ന ആ​ക്ര​മ​ണം നേ​രി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ സൗ​രോ​ർ​ജ തൂ​ക്കു​വേ​ലി സ്ഥാ​പി​ക്കാൻ നി​ർ​ദേ​ശം "
english_title: "The area where the attack took place"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46958/the-area-where-the-attack-took-place"
published_at: "2022-06-03T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6299e9894eee9_Screenshot_20220603_161455.jpg"
keywords: []
---

#  കാ​ട്ടാ​ന ആ​ക്ര​മ​ണം നേ​രി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ സൗ​രോ​ർ​ജ തൂ​ക്കു​വേ​ലി സ്ഥാ​പി​ക്കാൻ നി​ർ​ദേ​ശം 

> **Lead Summary:** ക​ണ്ണൂ​ർ: കാ​ട്ടാ​ന ആ​ക്ര​മ​ണം നേ​രി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ സൗ​രോ​ർ​ജ തൂ​ക്കു​വേ​ലി സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​റി​ന് നി​ർ​ദേ​ശം സ​മ​ർ​പ്പി​ക്കാ​ൻ ജി​ല്ല ആ​സൂ​ത്ര​ണ സ​മി​തി യോ​ഗ​ത്തി​ൽ തീ​രു​മാ​നം.

## Article Content

ക​ണ്ണൂ​ർ: കാ​ട്ടാ​ന ആ​ക്ര​മ​ണം നേ​രി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ സൗ​രോ​ർ​ജ തൂ​ക്കു​വേ​ലി സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​റി​ന് നി​ർ​ദേ​ശം സ​മ​ർ​പ്പി​ക്കാ​ൻ ജി​ല്ല ആ​സൂ​ത്ര​ണ സ​മി​തി യോ​ഗ​ത്തി​ൽ തീ​രു​മാ​നം.

ആ​റ​ളം, ഉ​ളി​ക്ക​ൽ, അ​യ്യ​ങ്കു​ന്ന്, ഉ​ദ​യ​ഗി​രി, പ​യ്യാ​വൂ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. കാ​ട്ടാ​ന​ശ​ല്യം നേ​രി​ടു​ന്ന പ​ഞ്ചാ​യ​ത്തു​ക​ൾ ഫെ​ൻ​സി​ങ് മാ​പ്പ് ത​യാ​റാ​ക്കി ഉ​ട​ൻ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും യോ​ഗം നി​ർ​ദേ​ശി​ച്ചു.

പ​ട്ടി​ക​വ​ർ​ഗ മേ​ഖ​ല​യി​ൽ ന​ട​പ്പാ​ക്കു​ന്ന ‘ട്രൈ​ബ​ൽ മി​ഷ​ന്റെ’ ഭാ​ഗ​മാ​യി 100 കോ​ള​നി​ക​ളെ ജി​ല്ല പ​ഞ്ചാ​യ​ത്ത് ദ​ത്തെ​ടു​ക്കും. ഇ​തി​നാ​യി പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​ക​ളി​ൽ സ​മ​ഗ്ര പ​ഠ​നം ന​ട​ത്തും.

മ​ന​സ്സോ​ടി​ത്തി​രി മ​ണ്ണ്’ കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി ഭ​വ​ന​നി​ർ​മാ​ണ​ത്തി​ന് സ്ഥ​ലം സം​ഭാ​വ​ന ചെ​യ്യാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​രെ ഉ​ട​ൻ ക​ണ്ടെ​ത്താ​ൻ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ഡ്യൂ​ട്ടി ക്ര​മീ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ മാ​റ്റു​ന്ന​ത് ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്റെ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കാ​തി​രി​ക്കാ​ൻ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി കൂ​ടി​യാ​ലോ​ചി​ക്ക​ണ​മെ​ന്നും യോ​ഗം നി​ർ​ദേ​ശി​ച്ചു.

ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​പി. ദി​വ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ല​ക്ട​ര്‍ എ​സ്. ച​ന്ദ്ര​ശേ​ഖ​ര്‍, ആ​സൂ​ത്ര​ണ സ​മി​തി അം​ഗ​ങ്ങ​ളാ​യ ടി.​ഒ. മോ​ഹ​ന​ന്‍, ബി​നോ​യ് കു​ര്യ​ന്‍, ടി. ​സ​ര​ള, ലി​സി ജോ​സ​ഫ്, ശ്രീ​ന പ്ര​മോ​ദ്, കെ. ​താ​ഹി​റ, വി. ​ഗീ​ത, ഇ. ​വി​ജ​യ​ന്‍, കെ.​വി. ഗോ​വി​ന്ദ​ന്‍, എ​ന്‍.​പി. ശ്രീ​ധ​ര​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46958/the-area-where-the-attack-took-place)