---
title: "ചിൽഡ്രൻസ് ഹോം സന്ദർശിച്ചു"
english_title: "Visited the Children's Home"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46964/visited-the-childrens-home"
published_at: "2022-06-03T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6299f1bf57506_Picsart_22-06-03_17-03-49-571.jpg"
keywords: []
---

# ചിൽഡ്രൻസ് ഹോം സന്ദർശിച്ചു

> **Lead Summary:** മാലൂർ: മാലൂർ ഗ്രാമപഞ്ചായത്തിലെ ശിവപുരത്ത് സ്ഥിതി ചെയ്യുന്ന വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള വിമൻ ആൻ്റ് ചിൽഡ്രൻസ് ഹോമിൽ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജിയുമായ വിൻസി ആൻ പീറ്റർ ജോസഫ് സന്ദർശനം നടത്തി.

## Article Content

മാലൂർ: മാലൂർ ഗ്രാമപഞ്ചായത്തിലെ ശിവപുരത്ത് സ്ഥിതി ചെയ്യുന്ന വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള വിമൻ ആൻ്റ് ചിൽഡ്രൻസ് ഹോമിൽ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജിയുമായ വിൻസി ആൻ പീറ്റർ ജോസഫ് സന്ദർശനം നടത്തി.

ഹോം മാനേജർ അജ്ഞനാ ബാബുവിൽ നിന്ന് നിലവിലുള്ള സ്ഥിതിഗതികൾ അന്വേഷിച്ചറിഞ്ഞു. തലശ്ശേരി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി ലെസ്സി കെ പയസ്സ്, പാരാലീഗൽ വോളണ്ടിയർമാരായ എം.ഹരിദാസൻ, വാഴയിൽ ഭാസ്ക്കരൻ എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46964/visited-the-childrens-home)