---
title: "മലപ്പുറത്ത് വീണ്ടും വൻ കുഴൽപ്പണ വേട്ട: രണ്ടുപേർ പിടിയിൽ  "
english_title: "Another big money hunt in Malappuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46979/another-big-money-hunt-in-malappuram"
published_at: "2022-06-03T19:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629a11af7b616_n3922178721654264200067cbbf5dc0d5b1672bbf18ee533a5d45c8a694bfcdd88f08876a8794b29589c3f4.jpg"
keywords: []
---

# മലപ്പുറത്ത് വീണ്ടും വൻ കുഴൽപ്പണ വേട്ട: രണ്ടുപേർ പിടിയിൽ  

> **Lead Summary:** **മലപ്പുറം: **ഒന്നരക്കോടിയിലധികം രൂപയുമായി രണ്ടുപേര്‍ പിടിയിലായി. തുവ്വൂര്‍, വല്ലപ്പുഴ സ്വദേശികളാണ് അറസ്റ്റിലായത്. ഒരു കോടി 65 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായാണ് രണ്ടുപേര്‍ പിടിയിലായത്. പാണ്ടിക്കാട് തുവ്വൂര്‍ സ്വദേശി കുറുവേലി അന്‍സാര്‍, വല്ലപ്പുഴ സ്വദേശി തൊടിയില്‍ ഫൈസല്‍ എന്നിവരാണ് പിടിയിലായത്. കാറില്‍ രഹസ്യ അറയില്‍ കടത്താന്‍ ശ്രമിച്ച പണമാണ് പൊലീസ് കണ്ടെടുത്തത്.

## Article Content

**മലപ്പുറം: **ഒന്നരക്കോടിയിലധികം രൂപയുമായി രണ്ടുപേര്‍ പിടിയിലായി. തുവ്വൂര്‍, വല്ലപ്പുഴ സ്വദേശികളാണ് അറസ്റ്റിലായത്. ഒരു കോടി 65 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായാണ് രണ്ടുപേര്‍ പിടിയിലായത്. പാണ്ടിക്കാട് തുവ്വൂര്‍ സ്വദേശി കുറുവേലി അന്‍സാര്‍, വല്ലപ്പുഴ സ്വദേശി തൊടിയില്‍ ഫൈസല്‍ എന്നിവരാണ് പിടിയിലായത്. കാറില്‍ രഹസ്യ അറയില്‍ കടത്താന്‍ ശ്രമിച്ച പണമാണ് പൊലീസ് കണ്ടെടുത്തത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹനപരിശോധനക്കിടെ പണം കണ്ടെത്തുകയായിരുന്നു. ഒന്നര മാസത്തിനിടെ പത്തു കോടിയോളം രൂപയുടെ കുഴല്‍പ്പണമാണ് ഈ മേഖലയില്‍ നിന്ന് മാത്രം പിടികൂടിയത്. വളാഞ്ചേരി എസ് എച്ച്‌ ഓ ജിനേഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

കാറിന്റെ പിന്‍സീറ്റില്‍ രഹസ്യ അറകളിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്.സാമ്പത്തിക വ്യവസ്ഥ തകര്‍ക്കുന്ന കുഴല്‍പ്പണ മാഫിയക്കെതിരെ പരിശോധന ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46979/another-big-money-hunt-in-malappuram)