---
title: "വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റ സംഭവം: സമഗ്രമായ അന്വേഷണത്തിന്  മന്ത്രിയുടെ നിർദേശം "
english_title: "Student bites snake"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46993/student-bites-snake"
published_at: "2022-06-03T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629a1c58b69f1_n39222386616542669254312d10256a13f2704445aa2ff481fee496ddc1ae2ff911a1fb30e5fe4ca9c78bf7.jpg"
keywords: []
---

# വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റ സംഭവം: സമഗ്രമായ അന്വേഷണത്തിന്  മന്ത്രിയുടെ നിർദേശം 

> **Lead Summary:** **തൃശൂര്‍: **വടക്കാഞ്ചേരി ഗവ. ബോയ്‌സ് എല്‍.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥി ആദേശ് അനില്‍കുമാറിന് സ്‌കൂള്‍ കോമ്പൗണ്ടിൽ വെച്ച്‌ പാമ്പ്കടിയേറ്റ സംഭവത്തില്‍ സമഗ്രമായ അന്വേഷണത്തിന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി നിര്‍ദേശം നല്‍കി.

## Article Content

**തൃശൂര്‍: **വടക്കാഞ്ചേരി ഗവ. ബോയ്‌സ് എല്‍.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥി ആദേശ് അനില്‍കുമാറിന് സ്‌കൂള്‍ കോമ്പൗണ്ടിൽ വെച്ച്‌ പാമ്പ്കടിയേറ്റ സംഭവത്തില്‍ സമഗ്രമായ അന്വേഷണത്തിന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി നിര്‍ദേശം നല്‍കി.

പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.ജീവന്‍ ബാബുവിന് മന്ത്രി അന്വേഷണത്തിന് നിര്‍ദേശം നല്‍കി. ഡി.ഇ.ഒ, ഹെഡ്മാസ്റ്റര്‍ തുടങ്ങിയവര്‍ സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ്  പാലിക്കേണ്ട നടപടികള്‍ പാലിച്ചോ എന്ന കാര്യം അന്വേഷിക്കും. സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി സ്‌കൂള്‍ പരിസരത്ത് ഇഴജന്തുക്കളുടെ സാന്നിധ്യം ഇല്ല എന്ന് ഉറപ്പു വരുത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് എല്ലാ സ്‌കൂള്‍ അധികൃതര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഇതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ പാലിച്ചോ എന്ന് പരിശോധിക്കും. സ്‌കൂള്‍ ശുചിത്വവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തില്‍ കുറവുകള്‍ ഉണ്ടെങ്കില്‍ അടിയന്തിരമായി പരിഹരിക്കാന്‍ എല്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും കര്‍ശനനിര്‍ദേശം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46993/student-bites-snake)