---
title: "ഷാർജയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി നഴ്സ് മരിച്ചു "
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46999/accident"
published_at: "2022-06-03T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629a22ec27e75_n3922311301654268612285abf290276a110009364b4801be3b02211232b0e71d27c329e32ba4d1cd0aa42f.jpg"
keywords: []
---

# ഷാർജയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി നഴ്സ് മരിച്ചു 

> **Lead Summary:** **ഷാര്‍ജ: **ഷാര്‍ജയിലുണ്ടായ കാറപകടത്തില്‍ കോട്ടയം സ്വദേശിനിയായ നഴ്‌സ് മരിച്ചു. നെടുംകുന്നം വാര്‍ഡ് മൂന്ന് കിഴക്കേറ്റം ബാബുവിന്റെ മകള്‍ ചിഞ്ചു ജോസഫാണ് മരിച്ചത്.

## Article Content

**ഷാര്‍ജ: **ഷാര്‍ജയിലുണ്ടായ കാറപകടത്തില്‍ കോട്ടയം സ്വദേശിനിയായ നഴ്‌സ് മരിച്ചു. നെടുംകുന്നം വാര്‍ഡ് മൂന്ന് കിഴക്കേറ്റം ബാബുവിന്റെ മകള്‍ ചിഞ്ചു ജോസഫാണ് മരിച്ചത്.

ദുബൈ മന്‍ഖൂല്‍ ആസ്റ്റര്‍ ആശുപത്രിയില്‍ നഴ്‌സായിരുന്നു. വ്യാഴാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ റോഡ് മുറിച്ച്‌ കടക്കുമ്പോള്‍ കാറിടിക്കുകയായിരുന്നു. അല്‍ നഹ്ദയിലാണ് സംഭവം. ഉടന്‍ അല്‍ ഖാസിമിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭര്‍ത്താവും നാല് വയസ്സുള്ള മകളും നാട്ടിലാണ്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46999/accident)