---
title: "അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്തെ ഒൻപത്  ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത "
english_title: "Heavy rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47008/heavy-rain"
published_at: "2022-06-03T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629a391996767_n392259364165427428407446471ccc53191beeb3e09cd15928a6d7bfbcacab6aa00f75d2e4488d0063543e.jpg"
keywords: []
---

# അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്തെ ഒൻപത്  ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത 

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ ഒന്‍പത് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ ഒന്‍പത് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം,മലപ്പുറം, വയനാട്, കണ്ണൂർ, കോഴിക്കോട്, കാസർക്കോട്  ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പിൽ വ്യക്തമാക്കുന്നു.

ശനിയാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്   പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ സാധ്യത തുടരുമെന്നും ജൂണ് 6 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ   ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47008/heavy-rain)