---
title: "സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് "
english_title: "Heavy rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47025/heavy-rain"
published_at: "2022-06-04T06:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629ab15853b40_n392313424165430507295474b6b1a429a80041d056eed69b4bbda2cbc37d24032bf4c3354e8eed6fae4e8e.jpg"
keywords: []
---

# സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് 

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അല‍ര്‍ട്ട് പ്രഖ്യാപിച്ചു.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അല‍ര്‍ട്ട് പ്രഖ്യാപിച്ചു.

ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അല‍ര്‍ട്ട്. നാളെയും ഇതേ ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഉള്ളത്.

അറബികടലില്‍ നിന്ന് കേരളതീരത്തേക്ക് വീശുന്ന കാലവര്‍ഷ കാറ്റിന്‍റെ സ്വാധീന ഫലമായാണ് അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ മഴ സാധ്യതയെന്നാണ് ഇന്നലെ കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47025/heavy-rain)