---
title: "ഹൈദരാബാദ് കൂട്ടബലാത്സംഗം: ഒരാൾ അറസ്റ്റിൽ, അഞ്ച് പേരെ തിരിച്ചറിഞ്ഞു "
english_title: "Hyderabad gang-rape"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47034/hyderabad-gang-rape"
published_at: "2022-06-04T07:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629ac0d59a6a0_n39232025616543090259472e201109d612ac0507cee3ef707bb479e2edabd07526dd0bb1679ce19fc0333f.jpg"
keywords: []
---

# ഹൈദരാബാദ് കൂട്ടബലാത്സംഗം: ഒരാൾ അറസ്റ്റിൽ, അഞ്ച് പേരെ തിരിച്ചറിഞ്ഞു 

> **Lead Summary:** **ഹൈദരാബാദ്: **നഗരത്തില്‍ 17കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കേസിലെ പ്രതികളെന്ന് സംശയിക്കുന്ന അഞ്ച് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

## Article Content

**ഹൈദരാബാദ്: **നഗരത്തില്‍ 17കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കേസിലെ പ്രതികളെന്ന് സംശയിക്കുന്ന അഞ്ച് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇതില്‍ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്നും പൊലീസ് അറിയിച്ചു. ഇരയില്‍ നിന്നും പ്രതികളെ കുറിച്ചുള്ള വ്യക്തമായ സൂചനകളൊന്നും ലഭിച്ചില്ല. ഒരു പേര് മാത്രമാണ് പെണ്‍കുട്ടി പറയുന്നത്. കേസന്വേഷണം നടത്തുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അഞ്ച് പ്രതികളേയും തിരിച്ചറിഞ്ഞതെന്ന് പൊലീസ് ഓഫീസര്‍ ജോയല്‍ ഡേവിസ് പറഞ്ഞു. പെണ്‍കുട്ടി അക്രമികള്‍ക്കൊപ്പം നില്‍ക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

പെണ്‍കുട്ടിയെ വീട്ടിലാക്കാമെന്ന് പറഞ്ഞ് ഇവര്‍ കാറില്‍ വിളിച്ചുകയറ്റുകയായിരുന്നു. അതേസമയം, സംഭവത്തിന് പിന്നാലെ വിവിധ രാഷ്ട്രീയപാര്‍ട്ടികളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47034/hyderabad-gang-rape)