---
title: "ജെ.എന്‍.യു വിൽ മൃതദേഹം കണ്ടെത്തി: അഴുകിയ മൃതദേഹം തൂങ്ങിനിൽക്കുന്ന നിലയിൽ  "
english_title: "Body found at JNu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47037/body-found-at-jnu"
published_at: "2022-06-04T08:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629ac4fb5050e_n3923231581654310093115420428078551cf3d729e9c5715f71a00b1ca55f38700590a8a4a251780cdb6e0.jpg"
keywords: []
---

# ജെ.എന്‍.യു വിൽ മൃതദേഹം കണ്ടെത്തി: അഴുകിയ മൃതദേഹം തൂങ്ങിനിൽക്കുന്ന നിലയിൽ  

> **Lead Summary:** **ഡല്‍ഹി: **പ്രശസ്തമായ ജെഎന്‍യു സര്‍വകലാശാലയുടെ ക്യാമ്ബസില്‍ മൃതദേഹം കണ്ടെത്തി. ഡല്‍ഹി പോലീസാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്.

## Article Content

**ഡല്‍ഹി: **പ്രശസ്തമായ ജെഎന്‍യു സര്‍വകലാശാലയുടെ ക്യാമ്ബസില്‍ മൃതദേഹം കണ്ടെത്തി. ഡല്‍ഹി പോലീസാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്.

വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഏതാണ്ട് 40-45 വയസ്സ് തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം. ഏതാണ്ട് പൂര്‍ണ്ണമായും അഴുകിയ അവസ്ഥയില്‍, തൂങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്.

മരിച്ചയാളെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. യമുന ഹോസ്റ്റലിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് ക്രൈം & ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47037/body-found-at-jnu)