---
title: "എട്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ബന്ധു അടക്കം മൂന്ന് പേർ അറസ്റ്റിൽ"
english_title: "Nedumangad eighth grade student molested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47101/nedumangad-eighth-grade-student-molested"
published_at: "2022-06-04T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629b0e939a482_peedanam.jpg"
keywords: []
---

# എട്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ബന്ധു അടക്കം മൂന്ന് പേർ അറസ്റ്റിൽ

> **Lead Summary:** തിരുവനന്തപുരം നെടുമങ്ങാട് എട്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. പെൺകുട്ടിയുടെ ബന്ധു, സുഹൃത്തായ 16 വയസ്സുകാരൻ, സന്തോഷ് എന്നയാൾ എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ചയാണ് പീഡനം നടന്നത്.

## Article Content

തിരുവനന്തപുരം നെടുമങ്ങാട് എട്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. പെൺകുട്ടിയുടെ ബന്ധു, സുഹൃത്തായ 16 വയസ്സുകാരൻ, സന്തോഷ് എന്നയാൾ എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ചയാണ് പീഡനം നടന്നത്.

നെടുമങ്ങാട്ടെ വീട്ടിൽ നിന്നും സ്‌കൂളിലേക്ക് പോകാനിറങ്ങിയ പെൺകുട്ടിയെ 16കാരനും ഇയാളുടെ അമ്മയുടെ സുഹൃത്തായ സന്തോഷും ചേർന്ന് വാനിൽ കയറ്റി സന്തോഷിന്റെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. 16കാരന് പെൺകുട്ടിയെ പീഡിപ്പിക്കാൻ സഹായം നൽകിയെന്നതാണ് സന്തോഷിനെതിരായ കേസ്.

പീഡനത്തിന് ശേഷം മടങ്ങിയെത്തിയ സന്തോഷ് ഇരുവരെയും വാനിൽ കയറ്റി തൊട്ടടുത്തുള്ള ജംഗ്ഷനിൽ പെൺകുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. പെൺകുട്ടി സ്‌കൂളിലെത്തിയിട്ടില്ലെന്ന് സ്‌കൂൾ അധികൃതർ വീട്ടുകാരെ അറിയിക്കുകയായിരുന്നു.

പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടതും പീഡനത്തിന് ഇരയായ കാര്യം മനസ്സിലായതും. വനിതാ പോലീസ് മൊഴിയെടുത്തപ്പോഴാണ് അടുത്ത ബന്ധുവായ 50കാരൻ തന്നെ പീഡിപ്പിച്ച കാര്യവും കുട്ടി പറയുന്നത്.

നാലാം ക്ലാസിൽ പഠിക്കുമ്പോൾ രണ്ട് തവണ പീഡനമുണ്ടായെന്നാണ് പെൺകുട്ടിയുടെ മൊഴി. ഇതോടെ ഇയാളെയും അറസ്റ്റ് ചെയ്തു. 16കാരനെ ജുവനൈൽ ഹോമിലാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47101/nedumangad-eighth-grade-student-molested)