---
title: "മൂന്നു കഞ്ചാവ് കേസുകളിലായി 57 gm കഞ്ചാവുമായി 3 പേർ എക്സൈസ് പിടിയിലായി"
english_title: "Excise officials arrested three persons with 57 gm of cannabis in three cannabis cases"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47129/excise-officials-arrested-three-persons-with-57-gm-of-cannabis-in-three-cannabis-cases"
published_at: "2022-06-04T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629b292be667b_Picsart_22-06-04_15-12-37-465.jpg"
keywords: []
---

# മൂന്നു കഞ്ചാവ് കേസുകളിലായി 57 gm കഞ്ചാവുമായി 3 പേർ എക്സൈസ് പിടിയിലായി

> **Lead Summary:** പയ്യന്നൂർ: എക്സൈസ് ഇൻസ്‌പെക്ടർ എൻ. വൈശാഖിന്റെ നേതൃത്വത്തിൽ പയ്യന്നൂർ കാവ്വായി ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ KL 59 M 996 നമ്പർ സ്കൂട്ടറിൽ കടത്തി കൊണ്ട് വന്ന 22 ഗ്രാം കഞ്ചാവുമായി കവ്വായി സ്വദേശി രാജേന്ദ്രൻ എന്ന വ്യക്തിയെ പിടികൂടി.

## Article Content

പയ്യന്നൂർ: എക്സൈസ് ഇൻസ്‌പെക്ടർ എൻ. വൈശാഖിന്റെ നേതൃത്വത്തിൽ പയ്യന്നൂർ കാവ്വായി ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ KL 59 M 996 നമ്പർ സ്കൂട്ടറിൽ കടത്തി കൊണ്ട് വന്ന 22 ഗ്രാം കഞ്ചാവുമായി കവ്വായി സ്വദേശി രാജേന്ദ്രൻ എന്ന വ്യക്തിയെ പിടികൂടി.

തുടർന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ 20 ഗ്രാം കഞ്ചാവുമായി തൃക്കരിപ്പൂർ കാങ്കയം, നേരളാത്ത് വീട്ടിൽ മുഹമ്മദ്‌ ഷെഫീഖ് (42) ,15 gm കഞ്ചാവ് മായി കവ്വായി സ്വദേശി മണി (31)എന്ന എന്നയാളെയും പിടികൂടി.അവർക്കെതിരെ എൻ ടി പി എസ് നിയമപ്രകാരം കേസുകൾ രജിസ്റ്റർ ചെയ്തു.

ഈ മേഖലയിലെ പ്രധാന വിൽപ്പനക്കാരാണ് മൂന്നു പേരും. അസി. എക്സൈസ് ഇൻസ്‌പെക്ടർ എം. യൂനസ്, പ്രിവേന്റ്റീവ് ഓഫീസർ മാരായ സജിത്ത് കുമാർ, വി. മനോജ്‌, ഗ്രെഡ് പ്രിവേൻറ്റീവ് ഓഫീസർ മാരായ കെ. രാജീവൻ, ഖാലിദ്, സിവിൽ ഓഫീസർ മാരായ വിജിത്ത്, സന്തോഷ്‌, സജിൻ, സനേഷ്, വനിതാ ഓഫീസർ മാരായ രതിക, സുനിത, അനു എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47129/excise-officials-arrested-three-persons-with-57-gm-of-cannabis-in-three-cannabis-cases)