---
title: "മന്ത്രി പി. എ മുഹമ്മദ് റിയാസ് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനം ഒഴിയും "
english_title: "Muhammad riyas to step down  d y f i  presedent"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4713/muhammad-riyas-to-step-down-d-y-f-i-presedent-2"
published_at: "2021-10-12T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61652968bc2b4_IMG-20211012-WA0006.jpg"
keywords: []
---

# മന്ത്രി പി. എ മുഹമ്മദ് റിയാസ് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനം ഒഴിയും 

> **Lead Summary:** മന്ത്രി പി. എ മുഹമ്മദ് റിയാസ് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനം ഒഴിയും. അടുത്തയാഴ്ച ചേരുന്ന ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി പുതിയ പ്രസിഡന്റിനെ തീരുമാനിക്കും.

## Article Content

മന്ത്രി പി. എ മുഹമ്മദ് റിയാസ് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനം ഒഴിയും. അടുത്തയാഴ്ച ചേരുന്ന ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി പുതിയ പ്രസിഡന്റിനെ തീരുമാനിക്കും.

എ. എ റഹീം ദേശീയ നേതൃത്വത്തിലേക്ക് എത്തുമെന്ന് വിവരമുണ്ട്. റഹീം അഖിലേന്ത്യാ പ്രസിഡന്റാകുമെന്നാണ് സൂചന. നിലവിൽ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയാണ് എ. എ റഹീം.

2017ലാണ് മുഹമ്മദ് റിയാസ്  ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്. ദേശീയ തലത്തിൽ പല പ്രതിഷേധ പരിപാടികൾക്കും മുഹമ്മദ് റിയാസ് നേതൃത്വം നൽകിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4713/muhammad-riyas-to-step-down-d-y-f-i-presedent-2)