---
title: "ട്രാവലര്‍ തട്ടിയെടുത്തു, ഉടമയെ ബന്ദിയാക്കി പണം തട്ടി; തൃശ്ശൂരില്‍ അഞ്ച് പേര്‍ പിടിയിൽ "
english_title: "Five arrested in Thrissur."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47140/five-arrested-in-thrissur"
published_at: "2022-06-04T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629b31a6cf6af_Picsart_22-06-04_15-48-59-032.jpg"
keywords: []
---

# ട്രാവലര്‍ തട്ടിയെടുത്തു, ഉടമയെ ബന്ദിയാക്കി പണം തട്ടി; തൃശ്ശൂരില്‍ അഞ്ച് പേര്‍ പിടിയിൽ 

> **Lead Summary:**  തൃശ്ശൂര്‍: ട്രാവലർ തട്ടിയെടുത്ത് ഉടമയെ ബന്ദിയാക്കി പണം തട്ടിയ 5 പേർ പിടിയിലായി. മണ്ണുത്തി പൊലീസും സ്ക്വാഡ് അംഗങ്ങളും ചേർന്നാണ് പ്രതികളെ വലയിലാക്കിയത്. പൂമല സ്വദേശി ഷിനു രാജിനെയാണ് ബന്ദിയാക്കി 50000 രൂപ തട്ടിയെടുത്തത്. കഴിഞ്ഞ 27നായിരുന്നു സഭവം നടന്നത്.

## Article Content

 തൃശ്ശൂര്‍: ട്രാവലർ തട്ടിയെടുത്ത് ഉടമയെ ബന്ദിയാക്കി പണം തട്ടിയ 5 പേർ പിടിയിലായി. മണ്ണുത്തി പൊലീസും സ്ക്വാഡ് അംഗങ്ങളും ചേർന്നാണ് പ്രതികളെ വലയിലാക്കിയത്. പൂമല സ്വദേശി ഷിനു രാജിനെയാണ് ബന്ദിയാക്കി 50000 രൂപ തട്ടിയെടുത്തത്. കഴിഞ്ഞ 27നായിരുന്നു സഭവം നടന്നത്.

ട്രാവലർ തട്ടിക്കൊണ്ടുപോയ ശേഷം ഷിനുവിനെ വിളിച്ചു വരുത്തുകയായിരുന്നു. ട്രാവലർ നൽകിയെങ്കിലും ഷിനുവിനെ ബന്ദിയാക്കി ചിറയ്ക്കലെത്തിച്ച് തല്ലിച്ചതച്ചു. പണമാവശ്യപ്പെട്ടായിരുന്നു മർദ്ദനം. തുടർന്ന് 50000 രൂപ കൈമാറി.

തൃശൂർ സ്വദേശികളായ രാഹുൽ, ആദർശ്, ബിബിൻ രാജ്, ബാബുരാജ്, അമൽ എന്നിവരാണ് കേസിലെ പ്രതികൾ. 4 പേർ കൂടി വൈകാതെ വലയിലാവുമെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47140/five-arrested-in-thrissur)