---
title: "കരുനാഗപ്പള്ളിയിൽ ലക്ഷങ്ങളുടെ എംഡിഎംഎയുമായി യുവാവ് പിടിയിൽ"
english_title: "Young man arrested with lakhs of MDMA"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47142/young-man-arrested-with-lakhs-of-mdma"
published_at: "2022-06-04T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629b35f804e74_mdma-main-ingredient-ecstasy-pills-260nw-1556713076.jpg"
keywords: []
---

# കരുനാഗപ്പള്ളിയിൽ ലക്ഷങ്ങളുടെ എംഡിഎംഎയുമായി യുവാവ് പിടിയിൽ

> **Lead Summary:** കൊല്ലം: കരുനാഗപ്പള്ളിയിൽ ലക്ഷങ്ങൾ വിലവരുന്ന മയക്കുമരുന്നുമായി യുവാവ് പിടിയിൽ. കേരളപുരം സ്വദേശി അജിത്തിനെയാണ് കരുനാഗപ്പള്ളി പോലീസ് പിടികൂടിയത്. 52 ഗ്രാം എംഡിഎംഎയാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.

## Article Content

കൊല്ലം: കരുനാഗപ്പള്ളിയിൽ ലക്ഷങ്ങൾ വിലവരുന്ന മയക്കുമരുന്നുമായി യുവാവ് പിടിയിൽ. കേരളപുരം സ്വദേശി അജിത്തിനെയാണ് കരുനാഗപ്പള്ളി പോലീസ് പിടികൂടിയത്. 52 ഗ്രാം എംഡിഎംഎയാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.

ഇതിന് ലക്ഷങ്ങൾ വിലവരുമെന്നും കൊല്ലം ജില്ലയിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിതെന്നും പോലീസ് അറിയിച്ചു. അജിത്തിൽ നിന്ന് ലഹരിമരുന്ന് വാങ്ങി ഉപയോഗിക്കുന്നവർ നേരത്തെ പോലീസിന്റെ പിടിയിലായിരുന്നു.

ഇവരിൽ നിന്നാണ് അജിത്തിനെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്. ബംഗളൂരുവിൽ നിന്നാണ് ഇയാൾ ലഹരിമരുന്ന് എത്തിച്ചിരുന്നത്. കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47142/young-man-arrested-with-lakhs-of-mdma)