---
title: "തൊണ്ടിയിൽ പാലവും റോഡും പരിശോധിച്ച് മരാമത്ത് വിഭാഗം അധികൃതർ, വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി"
english_title: "Maintenance section inspecting bridge and road at Thondi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47149/maintenance-section-inspecting-bridge-and-road-at-thondi"
published_at: "2022-06-04T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629b3b0263c62_Picsart_22-06-04_16-28-45-526.jpg"
keywords: []
---

# തൊണ്ടിയിൽ പാലവും റോഡും പരിശോധിച്ച് മരാമത്ത് വിഭാഗം അധികൃതർ, വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി

> **Lead Summary:** തൊണ്ടിയിൽ: പാലവുമായി ബന്ധപ്പെട്ടും പ്രദേശത്തെ റോഡുകളുടെ പ്രശ്നം സംബന്ധിച്ചും നാട്ടുകാർ ഉന്നയിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തി അധികൃതർ. പൊതു മരാമത്ത് അസി. എക്സി. എഞ്ചിനീയർ, ഓവർസിയർ ഉൾപ്പെടെയാണ് പാലം പരിശോധിച്ചത്.

## Article Content

തൊണ്ടിയിൽ: പാലവുമായി ബന്ധപ്പെട്ടും പ്രദേശത്തെ റോഡുകളുടെ പ്രശ്നം സംബന്ധിച്ചും നാട്ടുകാർ ഉന്നയിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തി അധികൃതർ. പൊതു മരാമത്ത് അസി. എക്സി. എഞ്ചിനീയർ, ഓവർസിയർ ഉൾപ്പെടെയാണ് പാലം പരിശോധിച്ചത്.

വാർഡ് മെമ്പർ കെ വി ബാബു അറിയിച്ചതിനെ തുടർന്നായിരുന്നു അധികൃതർ പരിശോധന നടത്താൻ എത്തിയത്.സണ്ണി ജോസഫ് എം എൽ എയും സ്ഥലത്തെത്തിയിരുന്നു. പാലത്തിനു സമീപത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

കൂടാതെ റോഡിലെ സ്ലാബുകൾ തകർന്നത് മാറ്റി സ്ഥാപിക്കാനും റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാനും നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചതായി മെമ്പർ കെ വി ബാബു പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47149/maintenance-section-inspecting-bridge-and-road-at-thondi)