---
title: "കേന്ദ്രഫണ്ട് അനുവദിക്കുന്നത് തുറന്ന് പറയാൻ സർക്കാറിന് മടി: ബി.ജെ.പി."
english_title: "The government is reluctant to open up about allocating central funds. BJP"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47158/the-government-is-reluctant-to-open-up-about-allocating-central-funds-bjp"
published_at: "2022-06-04T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629b452a31f7c_Picsart_22-06-04_17-12-04-516.jpg"
keywords: []
---

# കേന്ദ്രഫണ്ട് അനുവദിക്കുന്നത് തുറന്ന് പറയാൻ സർക്കാറിന് മടി: ബി.ജെ.പി.

> **Lead Summary:** കണ്ണൂർ: കേരളത്തിൻ്റെ വിവിധ മേഖലകളിലെ വികസനങ്ങൾക്കായി കേന്ദ്ര സർക്കാർ കോടികൾ അനുവദിച്ച കാര്യം ബി.ജെ.പി.ജില്ലാ പ്രസിഡണ്ട് എൻ.ഹരിദാസ് അക്കമിട്ട് വ്യക്തമാക്കി.കേന്ദ്രം പദ്ധതി വിഹിതം അനുവദിച്ചാലും രാഷ്ടീയ അതിപ്രസരം കാരണം കേന്ദ്ര സഹായം തുറന്ന് പറയാൻ സർക്കാർ വിമുകത കാട്ടുകയാണെന്നും ഹരിദാസ്പറഞ്ഞു.

## Article Content

കണ്ണൂർ: കേരളത്തിൻ്റെ വിവിധ മേഖലകളിലെ വികസനങ്ങൾക്കായി കേന്ദ്ര സർക്കാർ കോടികൾ അനുവദിച്ച കാര്യം ബി.ജെ.പി.ജില്ലാ പ്രസിഡണ്ട് എൻ.ഹരിദാസ് അക്കമിട്ട് വ്യക്തമാക്കി.കേന്ദ്രം പദ്ധതി വിഹിതം അനുവദിച്ചാലും രാഷ്ടീയ അതിപ്രസരം കാരണം കേന്ദ്ര സഹായം തുറന്ന് പറയാൻ സർക്കാർ വിമുകത കാട്ടുകയാണെന്നും ഹരിദാസ്പറഞ്ഞു.

എൻ.ഡി.എ.സർക്കാറിൻ്റെ എട്ടാം വാർഷികത്തോടനുബന്ധിച്ച് നടത്താൻ പോകുന്ന കാര്യം അറിയിക്കാൻ വിളിച്ച വാർത്താ സമ്മേളനത്തിൽ സംസാരിക്കയായിരുന്നു അദ്ദേഹം. വാർഷികാഘോഷത്തിൻ്റെ ഭാഗമായി ജൂൺ 5 മുതൽ 15 വരെ ഗൃഹ സമ്പർക്ക പരിപാടി തുടങ്ങും.

കേന്ദ്ര-സംസ്ഥാന നേതാക്കളും കേന്ദ്ര മന്ത്രിമാരും പരിപാടികളിൽ പങ്കെടുക്കും. നാളെ പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈ നട്ട് പരിപാടികൾക്ക് തുടക്കം കുറിക്കും. ജില്ലാതല പരിപാടി ബി.ജെ.പി.ഓഫീസിൽ കാലത്ത് 10- 30 ന് നടക്കും. ബിജു ഏളങ്കഴി, എം.ആർ.സുരേഷ്, പി.വി.വിജയരാഘവൻ എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47158/the-government-is-reluctant-to-open-up-about-allocating-central-funds-bjp)