---
title: "പേരാവൂരിൽ കെ മീനാക്ഷി ടീച്ചർ അനുസ്മരണ പരിപാടി നടത്തി"
english_title: "K Meenakshi Teacher conducted a memorial program in Peravoor."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47166/k-meenakshi-teacher-conducted-a-memorial-program-in-peravoor"
published_at: "2022-06-04T18:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629b50b9ca5b9_Picsart_22-06-04_17-58-21-425.jpg"
keywords: []
---

# പേരാവൂരിൽ കെ മീനാക്ഷി ടീച്ചർ അനുസ്മരണ പരിപാടി നടത്തി

> **Lead Summary:** പേരാവൂർ : മഹിളാസംഘം ജില്ലാ പ്രസിഡന്റും സി പി ഐ നേതാവുമായിരുന്ന കെ മീനാക്ഷി ടീച്ചർ അനുസ്മരണ പരിപാടി പേരാവൂരിൽ നടന്നു. മഹിളാ സംഘം സംസ്ഥാന ജോ. സെക്രട്ടറി എൻ ഉഷ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.

## Article Content

പേരാവൂർ : മഹിളാസംഘം ജില്ലാ പ്രസിഡന്റും സി പി ഐ നേതാവുമായിരുന്ന കെ മീനാക്ഷി ടീച്ചർ അനുസ്മരണ പരിപാടി പേരാവൂരിൽ നടന്നു. മഹിളാ സംഘം സംസ്ഥാന ജോ. സെക്രട്ടറി എൻ ഉഷ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.

സിപിഐ മണ്ഡലം സെക്രട്ടറി സി കെ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ എക്സി. അംഗം അഡ്വ. വി ഷാജി അനുസ്മരണ പ്രഭാഷണം നടത്തി. മഹിളാസംഘം ജില്ലാ സെക്രട്ടറി കെ എം സപ്ന, പ്രസിഡന്റ് കെ മഹിജ,ജില്ലാ പഞ്ചായത് അംഗം വി ഗീത, വി പത്മനാഭൻ തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47166/k-meenakshi-teacher-conducted-a-memorial-program-in-peravoor)