---
title: " ജൂൺ 7 മുതൽ കാലവർഷം സജീവമായേക്കും: അടുത്ത 5 ദിനം കേരളത്തിൽ ഇടിമിന്നലോടു കൂടിയ വ്യാപക മഴക്ക് സാധ്യത"
english_title: "Heavy rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47169/heavy-rain"
published_at: "2022-06-04T18:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629b53fb2747a_Screenshot_20220604-181503.png"
keywords: []
---

#  ജൂൺ 7 മുതൽ കാലവർഷം സജീവമായേക്കും: അടുത്ത 5 ദിനം കേരളത്തിൽ ഇടിമിന്നലോടു കൂടിയ വ്യാപക മഴക്ക് സാധ്യത

> **Lead Summary:** **തിരുവനന്തപുരം**: കേരളം ഉൾപ്പെടെയുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജൂൺ 7 മുതൽ കാലവർഷം സജീവമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 5 ദിവസം കേരളത്തിൽ ഇടി മിന്നലൊടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

## Article Content

**തിരുവനന്തപുരം**: കേരളം ഉൾപ്പെടെയുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജൂൺ 7 മുതൽ കാലവർഷം സജീവമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 5 ദിവസം കേരളത്തിൽ ഇടി മിന്നലൊടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 3 ജില്ലകളിൽ യെല്ലോ ജാഗ്രത തുടരുകയാണ്. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ ജാഗ്രതയുണ്ടായിരിക്കും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47169/heavy-rain)