---
title: "വിദ്യാർത്ഥി സമരം: കൊല്ലം ട്രാവൻകൂർ മെഡിസിറ്റി കോളേജ് രണ്ടാഴ്ച അടച്ചിടും, പ്രശ്നങ്ങള്‍ പരിഹരിക്കും"
english_title: "Medicity college"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47174/medicity-college"
published_at: "2022-06-04T19:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629b64f8a4a9c_images.jpeg"
keywords: []
---

# വിദ്യാർത്ഥി സമരം: കൊല്ലം ട്രാവൻകൂർ മെഡിസിറ്റി കോളേജ് രണ്ടാഴ്ച അടച്ചിടും, പ്രശ്നങ്ങള്‍ പരിഹരിക്കും

> **Lead Summary:** **കൊല്ലം:** കൊല്ലം ട്രാവൻകൂർ മെഡിസിറ്റിയിലെ വിദ്യാർത്ഥി സമരത്തിന്‍റെ പശ്ചാത്തലത്തില്‍ രണ്ടാഴ്ച്ച കോളേജ് അടച്ചിടും. ഹോസ്റ്റൽ മെസിലെ പ്രശ്നങ്ങൾ ഈ സമയത്തിനുള്ളിൽ പരിഹരിക്കുമെന്ന് കോളേജ് മാനേജ്‌മെന്റ് വിദ്യാർഥികൾക്ക് ഉറപ്പ് നൽകി.

## Article Content

**കൊല്ലം:** കൊല്ലം ട്രാവൻകൂർ മെഡിസിറ്റിയിലെ വിദ്യാർത്ഥി സമരത്തിന്‍റെ പശ്ചാത്തലത്തില്‍ രണ്ടാഴ്ച്ച കോളേജ് അടച്ചിടും. ഹോസ്റ്റൽ മെസിലെ പ്രശ്നങ്ങൾ ഈ സമയത്തിനുള്ളിൽ പരിഹരിക്കുമെന്ന് കോളേജ് മാനേജ്‌മെന്റ് വിദ്യാർഥികൾക്ക് ഉറപ്പ് നൽകി.

വിദ്യാർത്ഥികളും, കോളേജ് മാനേജ്‌മെന്റുമായും പൊലീസ് നടത്തിയ ചർച്ചക്കൊടുവിലാണ് തീരുമാനമായത്. മോശം ഭക്ഷണമാണ് നൽകുന്നതെന്ന് ആരോപിച്ചു മെഡിസിറ്റിയിലെ വിദ്യാർഥികൾ ഇന്ന് ക്ലാസ്‌ ബഹിഷ്‌കരിച്ചു സമരം ചെയ്തിരുന്നു. മികച്ച ഭക്ഷണം നൽകണം എന്ന് ആവശ്യപ്പെട്ടാണ് സമരം. മെസ്സിലെ ഭക്ഷണം  കഴിച്ച  12 കുട്ടികൾ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കഴിഞ്ഞ  ദിവസങ്ങളിൽ ചികിത്സ തേടിയിരുന്നു. ഇതിനു പിന്നാലെ ആണ് ഇന്ന് സമരം ആരംഭിച്ചത്.

ഭക്ഷ്യവിഷബാധ ഉണ്ടായിട്ടും മാനേജ്‌മെന്റ് തിരിഞ്ഞു നോക്കുന്നില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതി. . എന്നാൽ അനാവശ്യ സമരമാണിതെന്നും വിദ്യാർത്ഥികൾക്ക് നല്ല ഭക്ഷണമാണ് നല്കുന്നതെന്നുമാണ് കോളേജ് മാനേജ്‌മെന്റിന്റെ പ്രതികരണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47174/medicity-college)