---
title: "ബൂസ്റ്റര്‍ ഡോസായി കോര്‍ബെവാക്‌സിന് അനുമതി "
english_title: "To Corbevax"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47177/to-corbevax"
published_at: "2022-06-04T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629b69546607d_n392513646165435215135886771ed43d6f23de9aaa237fd8b2723e5d2a80a709f4ad340f2fa35282d3577f.jpg"
keywords: []
---

# ബൂസ്റ്റര്‍ ഡോസായി കോര്‍ബെവാക്‌സിന് അനുമതി 

> **Lead Summary:** ബയോളജിക്കല്‍ ഇയുടെ കൊറോണ പ്രതിരോധ വാക്‌സിനായ കോര്‍ബെവാക്‌സ് ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കാന്‍ അംഗീകാരം. 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസായി നല്‍കാനാണ് ഡിസിജിഐ അനുമതി നല്‍കിയത്.

## Article Content

ബയോളജിക്കല്‍ ഇയുടെ കൊറോണ പ്രതിരോധ വാക്‌സിനായ കോര്‍ബെവാക്‌സ് ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കാന്‍ അംഗീകാരം. 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസായി നല്‍കാനാണ് ഡിസിജിഐ അനുമതി നല്‍കിയത്.

ഏപ്രില്‍ അവസാനത്തോടെ അഞ്ചിനും 12നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കായി കോര്‍ബെവാക്‌സ് അടിയന്തിര ഉപയോഗത്തിനുള്ള അനുമതി നല്‍കിയിരുന്നു. ഇതുവരെ 12 -14 പ്രായത്തിലുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കിയിരുന്നത്. ബൂസ്റ്റര്‍ ഡോസായി വ്യത്യസ്ത വാക്‌സിന്‍ കുത്തിവെയ്ക്കാന്‍ അനുമതി ലഭിക്കുന്നത് ഇത് ആദ്യമാണ്. കൊവാക്‌സും കൊവിഷീല്‍ഡും ആദ്യ രണ്ട് ഡോസ് സ്വീകരിച്ച ശേഷം കോര്‍ബെവാക്‌സ് സ്വീകരിക്കാം.

വാക്സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ച്‌ ആറുമാസത്തിന് ശേഷമാണ് കോര്‍ബെവാക്‌സ് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കേണ്ടത്. മെയ് മാസത്തില്‍ സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ കോര്‍ബെവാക്‌സിന്റെ വില 840ല്‍ നിന്നും 250 രൂപയായി ബയോളജിക്കല്‍ ഇ കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസായി അംഗീകരിച്ചത്.

ഇന്ത്യയില്‍ 12നും 14നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള കുത്തിവെപ്പ് ആരംഭിച്ച മാര്‍ച്ചില്‍ കോല്‍ബെവാക്‌സ് വാക്‌സിനാണ് ഉപയോഗിച്ചത്. കോവിന്‍ പോര്‍ട്ടല്‍ വഴി കോര്‍ബെവാക്‌സ് വാക്‌സിനേഷന്‍ എടുക്കുന്നതിനുള്ള ഒരു സ്ലോട്ട് ബുക്ക് ചെയ്യാവുന്നതാണ്. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച 17. 4 ദശലക്ഷം കുട്ടികള്‍പ്പെടെ ഇതുവരെ 51.7 ദശലക്ഷം ഡോസ് കോര്‍ബെവാക്സ് ഇന്ത്യയില്‍ വിതരണം ചെയ്തിട്ടുണ്ട്. 100 ദശലക്ഷം ഡോസ് വാക്‌സിന്‍ കമ്ബനി കേന്ദ്രത്തിന് നല്‍കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47177/to-corbevax)