---
title: "അയല്‍വീട്ടില്‍ കളിക്കുന്നതിനിടെ പെണ്‍കുട്ടി ഷോക്കേറ്റ് മരിച്ചു"
english_title: "The girl died of shock while playing in the neighborhood"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47190/the-girl-died-of-shock-while-playing-in-the-neighborhood"
published_at: "2022-06-04T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629b7cd34b01d_n3925250081654357138233418bd88f3c3204c811e6b59ee1b4aed3e2e172741f1528e4b04727a158aa4817.jpg"
keywords: []
---

# അയല്‍വീട്ടില്‍ കളിക്കുന്നതിനിടെ പെണ്‍കുട്ടി ഷോക്കേറ്റ് മരിച്ചു

> **Lead Summary:** **കൊല്ലം: **അയല്‍വീട്ടില്‍ കളിക്കുന്നതിനിടെ പെണ്‍കുട്ടി ഷോക്കേറ്റ് മരിച്ചു. മൈനാഗപ്പള്ളി ഇടവനശേരി സ്വദേശി മഞ്ജരിയാണ് മരിച്ചത്.

## Article Content

**കൊല്ലം: **അയല്‍വീട്ടില്‍ കളിക്കുന്നതിനിടെ പെണ്‍കുട്ടി ഷോക്കേറ്റ് മരിച്ചു. മൈനാഗപ്പള്ളി ഇടവനശേരി സ്വദേശി മഞ്ജരിയാണ് മരിച്ചത്.

ഇന്ന് വൈകീട്ട്  നാലരയോടെയാണ് സംഭവം. അയല്‍വീട്ടില്‍ കളിക്കാനായി പോയ പെണ്‍കുട്ടിയെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വീട്ടുകാരുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

കളിക്കുന്നതിനിടെ അബദ്ധത്തില്‍ ഷോക്കേറ്റതാണെന്ന് വിവരം. പൊലീസ് സ്ഥലത്ത് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. പെണ്‍കുട്ടിയുടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47190/the-girl-died-of-shock-while-playing-in-the-neighborhood)