---
title: "കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ്റെ  ആഭിമുഖ്യത്തിൽ പേരാവൂരിൽ  യൂണിറ്റ് തല ധർണ്ണ സംഘടിപ്പിച്ചു "
english_title: "Unit level dharna organized in Peravoor under kgoa"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4723/unit-level-dharna-organized-in-peravoor-under-kgoa"
published_at: "2021-10-12T12:28:00+05:30"
category: "Peravoor"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6165326e7fb1f_123.jpg"
keywords: []
---

# കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ്റെ  ആഭിമുഖ്യത്തിൽ പേരാവൂരിൽ  യൂണിറ്റ് തല ധർണ്ണ സംഘടിപ്പിച്ചു 

> **Lead Summary:**  പേരാവൂർ: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ പേരാവൂർ യൂണിറ്റ് തല ധർണ്ണ പുതിയ ബസ്റ്റാന്റ് പരിസരത്തു നടന്നു.

## Article Content

 പേരാവൂർ: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ പേരാവൂർ യൂണിറ്റ് തല ധർണ്ണ പുതിയ ബസ്റ്റാന്റ് പരിസരത്തു നടന്നു.

 

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ ചെറുക്കുക, നവകേരള സൃഷ്ടിക്കായി സിവിൽ സർവീസിനെ സജ്ജമാക്കുക, വർഗീയതയെ ചെറുക്കുക, സ്ത്രീപക്ഷ കേരളത്തിനായി അണിചേരുക, പി എഫ് ആർ ഡി എ നിയമനം പിൻവലിക്കുക, പങ്കാളിത്ത പെൻഷൻപദ്ധതി പുന:പരിശോധന സമിതി റിപ്പോർട്ടിൽ തുടർ നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു കെ ജി ഓ എ യുടെ ധർണ്ണ.

ഉദ്‌ഘാടനം ജില്ലാ കമ്മിറ്റി അംഗം വി പി ബാബുരാജൻ നിർവഹിച്ചു. ഏരിയ കമ്മിറ്റി അംഗം സത്യൻ കെ കെ അധ്യക്ഷനായി. കെ പ്രദോഷ് ആശംസകൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4723/unit-level-dharna-organized-in-peravoor-under-kgoa)