---
title: " അന്തരിച്ച മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായിരുന്ന പ്രയാർ ഗോപാലകൃഷ്ണന്റെ സംസ്‌കാരം ഇന്ന്"
english_title: "Today is the funeral of Prayar Gopalakrishnan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47255/today-is-the-funeral-of-prayar-gopalakrishnan"
published_at: "2022-06-05T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629c5eb0dee68_Screenshot_20220605_115534.jpg"
keywords: []
---

#  അന്തരിച്ച മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായിരുന്ന പ്രയാർ ഗോപാലകൃഷ്ണന്റെ സംസ്‌കാരം ഇന്ന്

> **Lead Summary:** കൊല്ലം: അന്തരിച്ച മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായിരുന്ന പ്രയാർ ഗോപാലകൃഷ്ണന്റെ സംസ്‌കാരം ഇന്ന് നടക്കും. ഉച്ചയ്ക്ക് ശേഷം കൊല്ലം ചിതറയിലെ സ്വവസതിയിലാണ് സംസ്‌കാരം. ഇന്നലെയാണ് പ്രയാർ ഗോപാലകൃഷ്ണൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്.തിരുവനന്തപുരത്ത് നിന്നും ചിതറയിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്.

## Article Content

കൊല്ലം: അന്തരിച്ച മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായിരുന്ന പ്രയാർ ഗോപാലകൃഷ്ണന്റെ സംസ്‌കാരം ഇന്ന് നടക്കും. ഉച്ചയ്ക്ക് ശേഷം കൊല്ലം ചിതറയിലെ സ്വവസതിയിലാണ് സംസ്‌കാരം. ഇന്നലെയാണ് പ്രയാർ ഗോപാലകൃഷ്ണൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്.തിരുവനന്തപുരത്ത് നിന്നും ചിതറയിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്.

ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റായിരുന്നു പ്രയാർ. 18 വർഷം മിൽമയുടെ ചെയർമാനായിരുന്നു.

ചടയമംഗലത്ത് നിന്ന് കോൺഗ്രസ് സീറ്റിൽ ജയിച്ച ഒരേയൊരു എംഎൽഎ ആയിരുന്നു പ്രയാർ ഗോപാലകൃഷ്ണൻ. അദ്ദേഹത്തിന് മുമ്പും പിമ്പും ചടയമംഗലത്ത് കോൺഗ്രസ് ജയിച്ചിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47255/today-is-the-funeral-of-prayar-gopalakrishnan)