---
title: "അർച്ചനയുടെ ആത്മഹത്യ സ്ത്രീധന പീഡനത്തെ തുടർന്ന്: ഭർത്താവ് അറസ്റ്റിൽ"
english_title: "Suicide of Manarkad Archana following dowry torture"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47262/suicide-of-manarkad-archana-following-dowry-torture"
published_at: "2022-06-05T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629c5534e83fc_Screenshot_20220605_122830.jpg"
keywords: []
---

# അർച്ചനയുടെ ആത്മഹത്യ സ്ത്രീധന പീഡനത്തെ തുടർന്ന്: ഭർത്താവ് അറസ്റ്റിൽ

> **Lead Summary:** കോട്ടയം: മണർകാട് സ്വദേശിനി അർച്ചനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവ് ബിനു അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബിനുവിനെ അറസ്റ്റ് ചെയ്തത്.

## Article Content

കോട്ടയം: മണർകാട് സ്വദേശിനി അർച്ചനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവ് ബിനു അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബിനുവിനെ അറസ്റ്റ് ചെയ്തത്.

സ്ത്രീധന പീഡനം അടക്കമുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ഏപ്രിൽ മൂന്നിനാണ് അർച്ചനയെ ഭർതൃവീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടത്.   ഭർത്താവിന്റെയും വീട്ടുകാരുടെയും പീഡനത്തെ തുടർന്നാണ് അർച്ചന ആത്മഹത്യ ചെയ്തതെന്ന് മാതാപിതാക്കൾ പരാതി നൽകിയിരുന്നു.

കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ബിനു അർച്ചനയെ നിരന്തരം ഉപദ്രവിച്ചിരുന്നു. വ്യാപാര സ്ഥാപനം വിപുലപ്പെടുത്താൻ 25 ലക്ഷം രൂപയാണ് ബിനു ആവശ്യപ്പെട്ടത്. പല ഘട്ടങ്ങളിലായി പണം നൽകിയെങ്കിലും കൂടുതൽ പണം ചോദിച്ച് ബിനു ഉപദ്രവിച്ചതായി പരാതിയുണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47262/suicide-of-manarkad-archana-following-dowry-torture)