---
title: "വായന്നൂരില്‍ ഇള എന്ന പേരില്‍ നടപ്പിലാക്കുന്ന സമ്പൂര്‍ണ്ണ ശുചിത്വ പദ്ധതിയുടെ ഉദ്ഘാടനം നടന്നു "
english_title: "Inauguration of the Complete Sanitation Project under the name Ila"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47266/inauguration-of-the-complete-sanitation-project-under-the-name-ila"
published_at: "2022-06-05T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629c594404d02_Screenshot_20220605_124417.jpg"
keywords: []
---

# വായന്നൂരില്‍ ഇള എന്ന പേരില്‍ നടപ്പിലാക്കുന്ന സമ്പൂര്‍ണ്ണ ശുചിത്വ പദ്ധതിയുടെ ഉദ്ഘാടനം നടന്നു 

> **Lead Summary:** വായന്നൂര്‍: കോളയാട് ഗ്രാമപഞ്ചായത്ത് 4-ാം വാര്‍ഡില്‍ ഇള എന്ന പേരില്‍ നടപ്പിലാക്കുന്ന സമ്പൂര്‍ണ്ണ ശുചിത്വ പദ്ധതിയുടെ ഉദ്ഘാടനം വായന്നൂരില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് എം റിജി ഉദ്ഘാടനം ചെയ്തു.

## Article Content

വായന്നൂര്‍: കോളയാട് ഗ്രാമപഞ്ചായത്ത് 4-ാം വാര്‍ഡില്‍ ഇള എന്ന പേരില്‍ നടപ്പിലാക്കുന്ന സമ്പൂര്‍ണ്ണ ശുചിത്വ പദ്ധതിയുടെ ഉദ്ഘാടനം വായന്നൂരില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് എം റിജി ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ.പി സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മ്മാന്‍ ജയരാജന്‍ മാസ്റ്റര്‍, കൃഷി അസിസ്റ്റന്റ് എസ്.കെ ഷാന്‍, പ്രസന്ന തുടങ്ങിയവര്‍ സംബന്ധിച്ചു.

പദ്ധതിയുടെ ഭാഗമായി വാര്‍ഡിലെ മുഴുവന്‍ വീടുകളിലും തുണി സഞ്ചിയും ലഘു ലേഖയും വിതരണം ചെയ്തു. പദ്ധതി വിജയിച്ചാല്‍ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും നടപ്പിലാക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47266/inauguration-of-the-complete-sanitation-project-under-the-name-ila)