---
title: "കണ്ണൂരിൽ പോലീസിനെ വെട്ടിച്ച് കടന്ന കാർ മതിലിലിടിച്ചു :  കണ്ടെടുത്തത് വടിവാൾ, നാലു പേർ രക്ഷപ്പെട്ടു"
english_title: "Four people escaped"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47273/four-people-escaped"
published_at: "2022-06-05T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629c5f4e6ee0b_n39265712216544149734659daf4ac30c02ee6890fa6e076119ec0437554f39b6e3617dbd4cd37fce965d79.jpg"
keywords: []
---

# കണ്ണൂരിൽ പോലീസിനെ വെട്ടിച്ച് കടന്ന കാർ മതിലിലിടിച്ചു :  കണ്ടെടുത്തത് വടിവാൾ, നാലു പേർ രക്ഷപ്പെട്ടു

> **Lead Summary:** **കണ്ണൂര്‍ **: വാഹന പരിശോധന നടത്തുന്നതിനിടെ പോലീസിനെ വെട്ടിച്ച്‌ കടക്കാന്‍ ശ്രമിച്ച കാര്‍ മതിലില്‍ ഇടിച്ചു.കാറില്‍ നിന്ന് വടിവാള്‍ കണ്ടെടുത്തി. കാറിലുണ്ടായിരുന്ന നാല് പേര്‍ മറ്റൊരു വാഹനത്തില്‍ കയറി രക്ഷപ്പെട്ടു.

## Article Content

**കണ്ണൂര്‍ **: വാഹന പരിശോധന നടത്തുന്നതിനിടെ പോലീസിനെ വെട്ടിച്ച്‌ കടക്കാന്‍ ശ്രമിച്ച കാര്‍ മതിലില്‍ ഇടിച്ചു.കാറില്‍ നിന്ന് വടിവാള്‍ കണ്ടെടുത്തി. കാറിലുണ്ടായിരുന്ന നാല് പേര്‍ മറ്റൊരു വാഹനത്തില്‍ കയറി രക്ഷപ്പെട്ടു.

ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ സിറ്റി നീര്‍ച്ചാലില്‍ വെച്ചാണ് സംഭവം. സിറ്റി പോലീസിനെ നാല് ഉദ്യോഗസ്ഥരാണ് വാഹനപരിശോധന നടത്തിയത്. ഇതിനിടയില്‍ വന്ന കാര്‍ പോലീസിനെ കണ്ടതോടെ പെട്ടെന്ന് ഓടിച്ചുപോകാന്‍ ശ്രമിച്ചു. എന്നാല്‍ നേരെ ചെന്ന് മതിലില്‍ ഇടിക്കുകയായിരുന്നു. കെ.എല്‍. 13 എ.ഇ. 9101 കാറാണ് അപകടത്തില്‍ പെട്ടത്. പോലീസ് എത്തുമ്പോഴേക്കും   പിറകേ വന്ന മറ്റൊരു കാറില്‍ കയറി ഇവര്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് വടിവാള്‍ കണ്ടെടുത്തത്.

രണ്ട് മൊബൈല്‍ ഫോണും കാറില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. രക്ഷപ്പെട്ട പ്രതികളെക്കുറിച്ച്‌ സൂചന ലഭിച്ചതായാണ് വിവരം. കാറില്‍ നിന്ന് ലഭിച്ച ഫോണുകളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിവരികയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47273/four-people-escaped)