---
title: "അങ്കണവാടി കുട്ടികൾക്ക്  ഫലവൃക്ഷതൈ വിതരണവും നടീലും"
english_title: "Distribution and planting of fruit saplings"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47284/distribution-and-planting-of-fruit-saplings"
published_at: "2022-06-05T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629c71a387067_Picsart_22-06-05_14-33-38-854.jpg"
keywords: []
---

# അങ്കണവാടി കുട്ടികൾക്ക്  ഫലവൃക്ഷതൈ വിതരണവും നടീലും

> **Lead Summary:**  **പടിയൂർ: **പടിയൂർ പഞ്ചായത്തിലെ സെന്റർ നമ്പർ 51പാറ്റക്കൽ അങ്കണവാടിയിൽ 2022 ജൂൺ -5 ലോക പരിസ്ഥിതി ദിനചാരണത്തോട നുബന്ധിച്ച് ഫലവൃക്ഷതൈ നടീലും അങ്കണവാടിയിലെ 25ഓളം കുട്ടികൾക്ക് തൈ വിതരണവും നടത്തി.

## Article Content

 **പടിയൂർ: **പടിയൂർ പഞ്ചായത്തിലെ സെന്റർ നമ്പർ 51പാറ്റക്കൽ അങ്കണവാടിയിൽ 2022 ജൂൺ -5 ലോക പരിസ്ഥിതി ദിനചാരണത്തോട നുബന്ധിച്ച് ഫലവൃക്ഷതൈ നടീലും അങ്കണവാടിയിലെ 25ഓളം കുട്ടികൾക്ക് തൈ വിതരണവും നടത്തി.

*''മണ്ണിലിറങ്ങാം പച്ച വിരിക്കാം ''* എന്ന മുദ്രവാക്യത്തോടെ കുരുന്നുകൾ തൈകൾ വീടുകളിൽ നടുകയുണ്ടായി. നല്ല നാളെക്കായി കൈ കോർത്തു പ്രകൃതിയിലേക്കിറങ്ങി പ്രകൃതിയെ സംരക്ഷിക്കാൻ കുട്ടികൾ ഉത്സാഹം കാണിച്ചു.

വിവിധ ആപ്തവാക്യങ്ങളടങ്ങിയ പ്ലക്കാടുകളുമായി കുട്ടികൾ റാലി നടത്തി ഈ ദിനത്തിന്റെ സന്ദേശം സമൂഹത്തിന് കൈമാറി. അങ്കണവാടി വർക്കർ ശ്രീമതി. ലിസമ്മ വർഗ്ഗീസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് മെമ്പർ ശ്രീ. സിവിൻ,സി അബുബക്കർ അധ്യക്ഷത വഹിച്ചു. പടിയൂർ കല്യാട് കൃഷിഓഫീസർ ശ്രീമതി. ദീപ കെ . തൈ നട്ട് പരിപാടി ഉത്ഘാടനം ചെയ്യ്തു. കുട്ടികൾക്ക് തൈ വിതരണവും നടത്തി.കെ സതീശൻ, കെ മുഹമ്മദ്‌, കെ സലാം, കെ റീന എന്നിവർ ചടങ്ങിന് ആശംസയർപ്പിച്ചു അങ്കണവാടി ഹെൽപ്പർ ശ്രീമതി. ബിന്ദു കെ ചടങ്ങിന് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47284/distribution-and-planting-of-fruit-saplings)