---
title: "പരിസ്ഥിതി ലോലപ്രദേശം:ജനങ്ങളുടെ താത്പര്യം സംരക്ഷിക്കും, മുഖ്യമന്ത്രി"
english_title: "The priority is to protect the interests of the people"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47291/the-priority-is-to-protect-the-interests-of-the-people"
published_at: "2022-06-05T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629c782db70d2_Screenshot_20220605_144709.jpg"
keywords: []
---

# പരിസ്ഥിതി ലോലപ്രദേശം:ജനങ്ങളുടെ താത്പര്യം സംരക്ഷിക്കും, മുഖ്യമന്ത്രി

> **Lead Summary:** വനാതിർത്തിയിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലം പരിസ്ഥിതി ലോല പ്രദേശമാക്കരുതെന്നാണ് കേരളത്തിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുന്നതിനാണ് മുൻഗണന. ഇക്കാര്യത്തിൽ അനുകൂല നിലപാടിനായി കേന്ദ്രസർക്കാരിനെ സമീപിക്കും.

## Article Content

വനാതിർത്തിയിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലം പരിസ്ഥിതി ലോല പ്രദേശമാക്കരുതെന്നാണ് കേരളത്തിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുന്നതിനാണ് മുൻഗണന. ഇക്കാര്യത്തിൽ അനുകൂല നിലപാടിനായി കേന്ദ്രസർക്കാരിനെ സമീപിക്കും.

സുപ്രീം കോടതിയിൽ നിയമപോരാട്ടം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.   സുപ്രീം കോടതിയുടെ വനവത്കരണത്തിന് അനുകൂലമായ തീരുമാനത്തെ സർക്കാർ അനുകൂലിക്കുന്നു. പരിസ്ഥിതി ദുരന്തങ്ങളെ പ്രതിരോധിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ടെന്നും സംസ്ഥാന സർക്കാരിന്റെ വൃക്ഷ സമൃദ്ധി പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47291/the-priority-is-to-protect-the-interests-of-the-people)