---
title: " വിദ്യാലയങ്ങളുടെ മുറ്റത്ത് വൃക്ഷതൈകൾ നട്ട് കെ.എസ്.യു പരിസ്ഥിതി ദിനാചരണം "
english_title: "KSU Environment Day Celebration by planting saplings"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47314/ksu-environment-day-celebration-by-planting-saplings"
published_at: "2022-06-05T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629c95da79ad7_Picsart_22-06-05_17-08-02-789.jpg"
keywords: []
---

#  വിദ്യാലയങ്ങളുടെ മുറ്റത്ത് വൃക്ഷതൈകൾ നട്ട് കെ.എസ്.യു പരിസ്ഥിതി ദിനാചരണം 

> **Lead Summary:**  ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാലയങ്ങളിൽ നടത്തിയ 'തിരുമുറ്റത്ത് ഒരു മരം' ക്യാംപയിനിന്റെ ജില്ലാ തല ഉദ്‌ഘാടനം കണ്ണൂർ തളാപ്പ് മിക്സഡ് യു.പി സ്കൂളിൽ ഡി.സി.സി പ്രസിഡന്റ്‌ അഡ്വ. മാർട്ടിൻ ജോർജ്ജ് നിർവഹിച്ചു.

## Article Content

 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാലയങ്ങളിൽ നടത്തിയ 'തിരുമുറ്റത്ത് ഒരു മരം' ക്യാംപയിനിന്റെ ജില്ലാ തല ഉദ്‌ഘാടനം കണ്ണൂർ തളാപ്പ് മിക്സഡ് യു.പി സ്കൂളിൽ ഡി.സി.സി പ്രസിഡന്റ്‌ അഡ്വ. മാർട്ടിൻ ജോർജ്ജ് നിർവഹിച്ചു.

ഒരു കാലത്ത് വിദ്യാലയങ്ങളുടെ മുറ്റങ്ങളിൽ തലയെടുപ്പോടെ നിന്ന പല തണൽ മരങ്ങളും സ്കൂളുകളുടെ അടിസ്ഥാന സൗകര്യവികസനങ്ങൾക്കും മറ്റുമായി മുറിച്ച് മാറ്റപ്പെടുന്ന ഈ കാലഘട്ടത്തിൽ അത്തരം തണലുകളെ വരും തലമുറക്കായ് തിരികെ കൊണ്ടുവരേണ്ടത് അനിവാര്യമാണെന്നും അതിനായി വിദ്യാർത്ഥി സമൂഹം തന്നെ മുന്നിട്ടിറങ്ങണമെന്നും പരിപാടി ഉദ്‌ഘാടനം ചെയ്ത്കൊണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ് പറഞ്ഞു. ക്യാംപയിനിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ യൂണിറ്റുകളുടെയും നേതൃത്വത്തിൽ പ്രാദേശിക തലത്തിൽ വിദ്യാലയങ്ങളിൽ വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു.

കെ.എസ്.യു ജില്ലാ പ്രസിഡന്റ്‌ പി.മുഹമ്മദ്‌ ഷമ്മാസ് അധ്യക്ഷത വഹിച്ചു.കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മി ചെയർമാൻ എം.പി രാജേഷ്,കെ.എസ്.യു ജില്ലാ ഭാരവാഹികളായ ഫർഹാൻ മുണ്ടേരി,ആദർശ് മാങ്ങാട്ടിടം,അൻസിൽ വാഴപ്പള്ളിൽ,ഗോകുൽ കല്യാട്,അശ്വിൻ മതുക്കോത്ത്,ഹരികൃഷ്ണൻ പാളാട് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47314/ksu-environment-day-celebration-by-planting-saplings)