---
title: "പരിസ്ഥിതി ദിനം:വ്യത്യസ്ത സമരവുമായി യൂത്ത് കോൺഗ്രസ് "
english_title: "Environment Day: Youth Congress with different struggle"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47315/environment-day-youth-congress-with-different-struggle"
published_at: "2022-06-05T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629c9843db04d_Picsart_22-06-05_17-18-41-449.jpg"
keywords: []
---

# പരിസ്ഥിതി ദിനം:വ്യത്യസ്ത സമരവുമായി യൂത്ത് കോൺഗ്രസ് 

> **Lead Summary:** കണ്ണൂർ:ലോക പരിസ്ഥിതി ദിനത്തിൽ യൂത്ത് കോൺഗ്രസ്‌ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ. റെയിൽ അലയിന്മെന്റിലൂടെ പാരിസ്ഥികാഘാതം സൃഷ്ടിക്കുന്ന ഭരണകൂട നടപടിക്കെതിരെ കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് വയൽ റോഡ് പരിസരത്തു കെ. റെയിലിന്റെ മഞ്ഞക്കുറ്റി പറിച്ച് അതേ കുഴിയിൽ വൃക്ഷതൈകൾ നട്ട് പ്രതിഷേധിച്ചു.

## Article Content

കണ്ണൂർ:ലോക പരിസ്ഥിതി ദിനത്തിൽ യൂത്ത് കോൺഗ്രസ്‌ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ. റെയിൽ അലയിന്മെന്റിലൂടെ പാരിസ്ഥികാഘാതം സൃഷ്ടിക്കുന്ന ഭരണകൂട നടപടിക്കെതിരെ കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് വയൽ റോഡ് പരിസരത്തു കെ. റെയിലിന്റെ മഞ്ഞക്കുറ്റി പറിച്ച് അതേ കുഴിയിൽ വൃക്ഷതൈകൾ നട്ട് പ്രതിഷേധിച്ചു.

ബ്ലോക്ക്‌, മണ്ഡലം, യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ റെയിൽ കുറ്റി സ്ഥാപിച്ച വിവിധ പ്രദേശങ്ങളിൽ കെ റെയിൽ പാതക്ക് സമാന്തരമായി അവിടെ വൃക്ഷതൈകൾ നട്ടു പ്രധിഷേധിക്കുകയും ചെയ്തു.മറ്റ് സ്ഥലങ്ങളിൽ ഈ പരിപാടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് വൃക്ഷതൈകൾ നടുന്നു.

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ സുദീപ് ജെയിംസ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം റോബർട്ട് വെള്ളാംവെള്ളി,എംപി രാജേഷ്,ജില്ലാ ഭാരവാഹികളായ പ്രിനിൽ മതുക്കോത്ത്‌, സി വി സുമിത്ത്, വരുൺ എം കെ, ജിതേഷ് മണൽ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47315/environment-day-youth-congress-with-different-struggle)