---
title: "സി ഐ ടി യുവിന്റെ നേതൃത്വത്തിൽ പേരാവൂർ പോസ്റ്റൊഫിസിനുമുന്നിൽ ധർണ്ണ സമരം നടത്തി"
english_title: "A dharna was held in front of the Peravoor post office under the leadership of CITU"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4732/a-dharna-was-held-in-front-of-the-peravoor-post-office-under-the-leadership-of-citu"
published_at: "2021-10-12T13:09:00+05:30"
category: "Peravoor"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61653c464904a_PicsArt_10-12-01.06.22.jpg"
keywords: []
---

# സി ഐ ടി യുവിന്റെ നേതൃത്വത്തിൽ പേരാവൂർ പോസ്റ്റൊഫിസിനുമുന്നിൽ ധർണ്ണ സമരം നടത്തി

> **Lead Summary:**  പേരാവൂർ: സി ഐ ടി യുവിന്റെ നേതൃത്വത്തിൽ പേരാവൂർ പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ്ണ സമരം നടത്തി.

## Article Content

 പേരാവൂർ: സി ഐ ടി യുവിന്റെ നേതൃത്വത്തിൽ പേരാവൂർ പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ്ണ സമരം നടത്തി.

 

മോട്ടോർ നിയമ ഭേദഗതി ബില്ല് പിൻവലിക്കുക, വാഹന രജിസ്ട്രേഷൻ ഫിറ്റ്നസ് പുതുക്കൽ പരിശോധന ഫീസ് വർധന ഉപേക്ഷിക്കുക, ഓട്ടോ ടാക്സി ചാർജ് പുതുക്കി നിശ്ചയിക്കുക, പൊതുമേഖലയെ സംരക്ഷിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു ധർണ്ണ സമരം.

സി ഐ ടി യു പേരാവൂർ ഏരിയ കമ്മിറ്റി പ്രസിഡന്റ് കെ ടി ജോസഫ് ധർണ്ണ ഉദ്ഘാടനം ചെയ്തു. സി ഐ ടി യു പേരാവൂർ മോട്ടോർ തൊഴിലാളി യൂണിയൻ ഏരിയ കമ്മിറ്റി അംഗം കെ സി സനിൽ കുമാർ അധ്യക്ഷനായി. പി പ്രകാശൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4732/a-dharna-was-held-in-front-of-the-peravoor-post-office-under-the-leadership-of-citu)