---
title: "ജല സുരക്ഷ പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു"
english_title: "Water Safety Project logo released"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4734/water-safety-project-logo-released"
published_at: "2021-10-12T13:15:00+05:30"
category: "Peravoor"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61653dd62d1f3_PicsArt_10-12-01.18.34.jpg"
keywords: []
---

# ജല സുരക്ഷ പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു

> **Lead Summary:** **ഹരിത കേരള മിഷന്‍ 'ജലാഞ്ജലി' ജല സുരക്ഷ പദ്ധതിയുടെ ലോഗോ പ്രശസ്ത ചിത്രകാരന്‍ ജോയി ചാക്കോ പ്രകാശനം ചെയ്തു**

## Article Content

**ഹരിത കേരള മിഷന്‍ 'ജലാഞ്ജലി' ജല സുരക്ഷ പദ്ധതിയുടെ ലോഗോ പ്രശസ്ത ചിത്രകാരന്‍ ജോയി ചാക്കോ പ്രകാശനം ചെയ്തു**

പേരാവൂര്‍: പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹരിത കേരള മിഷന്‍ 'ജലാഞ്ജലി' ജല സുരക്ഷ പദ്ധതിയുടെ ലോഗോ പ്രശസ്ത ചിത്രകാരന്‍ ജോയി ചാക്കോ പ്രകാശനം ചെയ്തു. പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരന്‍ അധ്യക്ഷത വഹിച്ചു. ലോഗോ തയ്യാറാക്കിയ വി പി ജ്യോതിഷിന് ചടങ്ങിൽ വെച്ച് ക്യാഷ് അവാർഡ് നൽകി 

പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ് പ്രീതാ ദിനേശൻ,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ ടി കെ മുഹമ്മദ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചേർപേഴ്സൺ പ്രേമി പ്രേമൻ, കോളായാട് പഞ്ചായത്ത് പ്രസിഡന്റ് എം റിജി, മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ വിനോദ്, ഹരിത കേരള മിഷൻ ആർ പി നിഷാദ് മണത്തണ, ബ്ലോക്ക് എക്സ്റ്റൻഷൻ ഓഫീസർ സൽ‍മ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4734/water-safety-project-logo-released)