---
title: "പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി എരഞ്ഞോളിയിൽ ശുചിത്വ ബോധവൽക്കരണം  "
english_title: "Hygiene awareness in Eranjoli as part of Environment Day"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47366/hygiene-awareness-in-eranjoli-as-part-of-environment-day"
published_at: "2022-06-05T23:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629cea124aa61_waste.1601536878.jpg"
keywords: []
---

# പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി എരഞ്ഞോളിയിൽ ശുചിത്വ ബോധവൽക്കരണം  

> **Lead Summary:** **തലശ്ശേരി:** പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി വാർഡുകളിൽ ശുചിത്വ ബോധവത്കരണവുമായി എരഞ്ഞോളി ഗ്രാമ പഞ്ചായത്തും തലശ്ശേരി എൻജിനിയറിങ് കോളജ് എൻ എസ് എസ് വളണ്ടിയേഴ്‌സും. പഞ്ചായത്തിലെ അഞ്ചു വാർഡുകളിലാണ് പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി ബോധവത്കരണം നടത്തിയത്. ഇതിന്റെ ഭാഗമായി തലശ്ശേരി എൻജിനിയിറങ് കോളജിൽ നടത്തിയ പരിസ്ഥിതി ദിനാഘോഷ പരിപാടി പഞ്ചായത്ത് പ്രസിഡൻറ് കെ ശ്രീശയും കോളജ് പ്രിൻസിപ്പൽ ബീനയും ചേർന്ന് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി വിജു, വാർഡ് അംഗങ്ങളായ വി നിമിഷ, പി ഷിൻജിത്ത് എൻ എസ് എസ് കോ ഓർഡിനേറ്റർ ഉസ്മാൻ, കില കോഓർഡിനേറ്റർ രത്‌നാകരൻ മാസ്റ്റർ, എൻ എസ് എസ് വളണ്ടിയർമാർ എന്നിവർ നേതൃത്വം നൽകി. പരിസര ശുചീകരണവും നടത്തി.

## Article Content

**തലശ്ശേരി:** പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി വാർഡുകളിൽ ശുചിത്വ ബോധവത്കരണവുമായി എരഞ്ഞോളി ഗ്രാമ പഞ്ചായത്തും തലശ്ശേരി എൻജിനിയറിങ് കോളജ് എൻ എസ് എസ് വളണ്ടിയേഴ്‌സും. പഞ്ചായത്തിലെ അഞ്ചു വാർഡുകളിലാണ് പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി ബോധവത്കരണം നടത്തിയത്. ഇതിന്റെ ഭാഗമായി തലശ്ശേരി എൻജിനിയിറങ് കോളജിൽ നടത്തിയ പരിസ്ഥിതി ദിനാഘോഷ പരിപാടി പഞ്ചായത്ത് പ്രസിഡൻറ് കെ ശ്രീശയും കോളജ് പ്രിൻസിപ്പൽ ബീനയും ചേർന്ന് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി വിജു, വാർഡ് അംഗങ്ങളായ വി നിമിഷ, പി ഷിൻജിത്ത് എൻ എസ് എസ് കോ ഓർഡിനേറ്റർ ഉസ്മാൻ, കില കോഓർഡിനേറ്റർ രത്‌നാകരൻ മാസ്റ്റർ, എൻ എസ് എസ് വളണ്ടിയർമാർ എന്നിവർ നേതൃത്വം നൽകി. പരിസര ശുചീകരണവും നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47366/hygiene-awareness-in-eranjoli-as-part-of-environment-day)