---
title: "തൃക്കാക്കര തോൽവി: പ്രതികരിക്കാതെ മുഖ്യമന്ത്രി "
english_title: "Thrikkakkara defeat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47380/thrikkakkara-defeat"
published_at: "2022-06-06T06:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629d4c7e03881_n39281689416544757433680c89f0665bdb143545862f49721407ac86949e2fffe13bd80e48f599ce316c0f.jpg"
keywords: []
---

# തൃക്കാക്കര തോൽവി: പ്രതികരിക്കാതെ മുഖ്യമന്ത്രി 

> **Lead Summary:** **കണ്ണൂര്‍: **തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെക്കുറിച്ച്‌ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍.

## Article Content

**കണ്ണൂര്‍: **തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെക്കുറിച്ച്‌ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇന്നലെ രാവിലെ പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ കേരള വനംവന്യജീവി വകുപ്പ് ആവിഷ്‌കരിച്ച വൃക്ഷസമൃദ്ധി പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കാനെത്തിയ മുഖ്യമന്ത്രിയോട് മാദ്ധ്യമങ്ങള്‍ ഇക്കാര്യത്തില്‍ പ്രതികരണമാരാഞ്ഞെങ്കിലും മൗനം പാലിക്കുകയായിരുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് രണ്ടാംപിണറായി സര്‍ക്കാരിന്റെ ഒന്നാംവര്‍ഷത്തിന്റെ വിലയിരുത്തലാകുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത് ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അദ്ദേഹം ഗൗനിക്കാതെ വൃക്ഷത്തൈ നടാന്‍ പോവുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47380/thrikkakkara-defeat)