---
title: "സര്‍ക്കാര്‍ ഓഫീസുകളിൽ  പണമടച്ച വിവരങ്ങൾ ഇനി മൊബൈലിൽ കിട്ടും "
english_title: "In government office"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47393/in-government-office"
published_at: "2022-06-06T08:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629d71f9c2507_n3928419101654485448818ed5035b4a4a6125c7c784cd24cc6a4e70c891a702b66e746e668aaecc096466f.jpg"
keywords: []
---

# സര്‍ക്കാര്‍ ഓഫീസുകളിൽ  പണമടച്ച വിവരങ്ങൾ ഇനി മൊബൈലിൽ കിട്ടും 

> **Lead Summary:** **തിരുവനന്തപുരം: **സര്‍ക്കാര്‍ ഓഫീസുകളില്‍ ജൂലായ് ഒന്നു മുതല്‍ കടലാസ് രശീതി നല്‍കുന്ന രീതി പൂര്‍ണ്ണമായി ഒഴിവാക്കും.

## Article Content

**തിരുവനന്തപുരം: **സര്‍ക്കാര്‍ ഓഫീസുകളില്‍ ജൂലായ് ഒന്നു മുതല്‍ കടലാസ് രശീതി നല്‍കുന്ന രീതി പൂര്‍ണ്ണമായി ഒഴിവാക്കും.

ഇനി മുതല്‍ പണമടച്ചതിന്റെ വിവരങ്ങള്‍ മൊബൈല്‍ ഫോണില്‍ സന്ദേശമായി ലഭിക്കും. പണമിടപാടുകള്‍ ഓണ്‍ലൈനായതോടെയാണ് കടലാസ് രശീതി അവസാനിപ്പിക്കുന്നത്. ഇതിനായി 'ഇ-ടി.ആര്‍ അഞ്ച്' എന്ന ആപ്ലിക്കേഷന്‍ തയ്യാറാക്കി. ഇത് കംപ്യൂട്ടറിലും മൊബൈലിലും ഒരുപോലെ പ്രവര്‍ത്തിപ്പിക്കാം.

നെറ്റ് ബാങ്കിങ്, കാര്‍ഡ് പേമെന്റ്, യു.പി.ഐ, ക്യൂ.ആര്‍ കോഡ്, പി.ഒ.എസ് മെഷീന്‍ എന്നീ മാര്‍ഗങ്ങളില്‍ തുക സ്വീകരിക്കും. പണം നേരിട്ട് നല്‍കിയാലും രശീത് മൊബൈലില്‍ ആയിരിക്കും. ജൂലായ് ഒന്നു മുതല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ കടലാസ് രശീതി വഴി ഈടാക്കിയ പണം ട്രഷറികളില്‍ സ്വീകരിക്കില്ലെന്ന് വകുപ്പുകളെ അറിയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47393/in-government-office)