---
title: "ഭാര്യയെയും ഭര്‍ത്താവിനെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി"
english_title: "Suicide"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47394/suicide"
published_at: "2022-06-06T08:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629d73a75eb84_n3928418161654485876288554020a6dae7a7ddb269b4f467a8f92882c901a73ba0a1ba659a7eaf968409ad.jpg"
keywords: []
---

# ഭാര്യയെയും ഭര്‍ത്താവിനെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** **കോഴിക്കോട്: **വടകര തിരുവള്ളൂരില്‍ ഭാര്യയെയും ഭര്‍ത്താവിനെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുയ്യാലില്‍ മീത്തല്‍ ഗോപാലന്‍, ഭാര്യ ലീല എന്നിവരാണ് മരിച്ചത്.

## Article Content

**കോഴിക്കോട്: **വടകര തിരുവള്ളൂരില്‍ ഭാര്യയെയും ഭര്‍ത്താവിനെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുയ്യാലില്‍ മീത്തല്‍ ഗോപാലന്‍, ഭാര്യ ലീല എന്നിവരാണ് മരിച്ചത്.

ഗോപാലന്റെ മൃതദേഹം വരാന്തയില്‍ തൂങ്ങിയ നിലയിലും ലീലയുടെ മൃതദേഹം കിടക്കയിലുമാണ് കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ലീല ഏറെനാളായി അസുഖ ബാധിതയായി കിടപ്പില്‍ ആയിരുന്നു. ഇതിന്‍ന്റെ  മനോവിഷമമാണ് മരണത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47394/suicide)