---
title: "രോഗികളെ കുരുക്കിലാക്കി കണ്ണൂർ ജില്ലാ ആശുപത്രി റോഡിലെ അനധികൃത പാർക്കിംഗ്  "
english_title: "Kannur jillahspital"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47396/kannur-jillahspital"
published_at: "2022-06-06T09:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629d7519c93ac_n3928443561654486249388bd392349c7f75d373fcf19a14cb6e10c5f71f0da9a37970019f56948248ad56a.jpg"
keywords: []
---

# രോഗികളെ കുരുക്കിലാക്കി കണ്ണൂർ ജില്ലാ ആശുപത്രി റോഡിലെ അനധികൃത പാർക്കിംഗ്  

> **Lead Summary:** **കണ്ണൂര്‍**: കണ്ണൂര്‍ ജില്ലാ ആശുപത്രി റോഡില്‍ ഗതാഗതകുരുക്ക് അതി രൂക്ഷം. നഗരത്തില്‍ നിന്നും മരക്കാര്‍ക്കണ്ടി ഭാഗത്തേക്ക് പോകുന്ന റോഡിലാണ് രാവിലെയും വൈകുന്നേരം സമയങ്ങളിലും അതിരൂക്ഷമായ ഗതാഗതകുരുക്ക് ഉണ്ടാകുന്നത്.

## Article Content

**കണ്ണൂര്‍**: കണ്ണൂര്‍ ജില്ലാ ആശുപത്രി റോഡില്‍ ഗതാഗതകുരുക്ക് അതി രൂക്ഷം. നഗരത്തില്‍ നിന്നും മരക്കാര്‍ക്കണ്ടി ഭാഗത്തേക്ക് പോകുന്ന റോഡിലാണ് രാവിലെയും വൈകുന്നേരം സമയങ്ങളിലും അതിരൂക്ഷമായ ഗതാഗതകുരുക്ക് ഉണ്ടാകുന്നത്.

ഇതോടെ ജില്ലാ ആശുപത്രിയിലേക്ക് അത്യാസന്ന നിലയിലുള്ള രോഗികളുമായി വരുന്ന ആംബുലന്‍സുകള്‍ പോലും അകത്തേക്കും പുറത്തേക്കും കടക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്.ഇതോടെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് വരുന്ന രോഗികളും കൂട്ടിരിപ്പുകാരും ദുരിതമനുഭവിക്കുകയാണ്.

വര്‍ധിച്ചുവരുന്ന ഈ ഗതാഗതകുരുക്കിന് കാരണം അനധികൃത പാര്‍ക്കിംഗാണ്. വിവിധ ആവശ്യങ്ങള്‍ക്കായി നഗരത്തിലെത്തുന്നവരുടെ വാഹനങ്ങള്‍ ഇവിടെ റോഡരികിലാണ് നിര്‍ത്തിയിടുന്നത്. ഇതുകാരണം ഇതുവഴി കാല്‍നട പോലും ബുദ്ധിമുട്ടാണ്.റോഡരികില്‍ തന്നെയാണ് ഇവിടെ ഓട്ടോറിക്ഷ പാര്‍ക്കിംഗ്. ഇതും കുരുക്ക് വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കുകയാണ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47396/kannur-jillahspital)