---
title: "കേളകം കൃഷിഭവനിൽ നേന്ത്രവാഴ കന്നുകൾ വിതരണം നടത്തി"
english_title: "Kelakam krishibavan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47415/kelakam-krishibavan"
published_at: "2022-06-06T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629d9445503a9_IMG-20220606-WA0007.jpg"
keywords: []
---

# കേളകം കൃഷിഭവനിൽ നേന്ത്രവാഴ കന്നുകൾ വിതരണം നടത്തി

> **Lead Summary:** കേളകം:ഒരു കോടി ഫല വൃക്ഷ പദ്ധതി പ്രകാരം നേന്ത്രവാഴ കന്നുകൾ കേളകം കൃഷിഭവനിൽ വിതരണം നടത്തി. ഒരാൾക്ക് 50 എണ്ണം എന്ന തോതിൽ ആണ് നേന്ത്രവാഴക്കന്നുകൾ നൽകിയത്.

## Article Content

കേളകം:ഒരു കോടി ഫല വൃക്ഷ പദ്ധതി പ്രകാരം നേന്ത്രവാഴ കന്നുകൾ കേളകം കൃഷിഭവനിൽ വിതരണം നടത്തി. ഒരാൾക്ക് 50 എണ്ണം എന്ന തോതിൽ ആണ് നേന്ത്രവാഴക്കന്നുകൾ നൽകിയത്.

വിതരണോൽഘാടനം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തങ്കമ്മ മേലേക്കുറ്റ് നിർവ്വഹിച്ചു. മെമ്പർമാരായ സുനിത വ്ത്യാട്ട്, ഷിജി സുരേന്ദ്രൻ, കൃഷി അസിസ്റ്റൻ്റുമായ എം.ആർ.രാജേഷ്, അഷറഫ് വലിയ പീടികയിൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47415/kelakam-krishibavan)