---
title: "മൊബൈൽ ഫോണിന്റെ അമിത ഉപയോഗം വിലക്കി; കൊല്ലത്ത് പത്താം ക്ലാസുകാരി തൂങ്ങിമരിച്ചു"
english_title: "Patham class vidhyarthy thoongimarichu."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47427/patham-class-vidhyarthy-thoongimarichu"
published_at: "2022-06-06T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629d9b165cc6b_SAVE_20220606_113751.jpg"
keywords: []
---

# മൊബൈൽ ഫോണിന്റെ അമിത ഉപയോഗം വിലക്കി; കൊല്ലത്ത് പത്താം ക്ലാസുകാരി തൂങ്ങിമരിച്ചു

> **Lead Summary:** മൊബൈൽ ഫോണിന്റെ അമിത ഉപയോഗം വിലക്കിയതിനെ തുടർന്ന് കൊല്ലത്ത് പത്താം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി. കോട്ടക്കകം സ്വദേശികളായ രതീഷ്-സിന്ധു ദമ്പതികളുടെ മകൾ ശിവാനിയാണ് മരിച്ചത്.

## Article Content

മൊബൈൽ ഫോണിന്റെ അമിത ഉപയോഗം വിലക്കിയതിനെ തുടർന്ന് കൊല്ലത്ത് പത്താം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി. കോട്ടക്കകം സ്വദേശികളായ രതീഷ്-സിന്ധു ദമ്പതികളുടെ മകൾ ശിവാനിയാണ് മരിച്ചത്.

സിന്ധു വഴക്ക് പറഞ്ഞതിനെ തുടർന്ന് മുറിയിൽ കയറി വാതിലടച്ച ശിവാനി തൂങ്ങിമരിക്കുകയായിരുന്നു. കുട്ടിയുടെ അച്ഛൻ രതീഷ് വിദേശത്താണ് ജോലി ചെയ്യുന്നത്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47427/patham-class-vidhyarthy-thoongimarichu)