---
title: " കോഴിക്കോട് ബാലുശ്ശേരിയിൽ കടകൾക്ക് തീപിടിച്ചു"
english_title: "Kozhikode baluserry shop set up on a fire"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47438/kozhikode-baluserry-shop-set-up-on-a-fire"
published_at: "2022-06-06T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629da341cc0c9_Screenshot_20220606-121757.jpg"
keywords: []
---

#  കോഴിക്കോട് ബാലുശ്ശേരിയിൽ കടകൾക്ക് തീപിടിച്ചു

> **Lead Summary:** കോഴിക്കോട് ബാലുശ്ശേരി കാട്ടാംവള്ളിയിൽ കടകൾക്ക് തീപിടിച്ചു. ടയർ, ഫർണിച്ചർ കടകൾക്കാണ് തീപിടിച്ചത്. പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്.

## Article Content

കോഴിക്കോട് ബാലുശ്ശേരി കാട്ടാംവള്ളിയിൽ കടകൾക്ക് തീപിടിച്ചു. ടയർ, ഫർണിച്ചർ കടകൾക്കാണ് തീപിടിച്ചത്. പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്.

പുലർച്ചെ നാലരയോടെ കടകൾക്ക് തീപിടിച്ചതായി പരിസരവാസികളാണ് കാണുന്നത്. തുടർന്ന് ഫയർഫോഴ്‌സിനെ വിവരം അറിയിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഫയർ ഫോഴ്‌സ് യൂണിറ്റ് മണിക്കൂറുകളെടുത്താണ് തീ നിയന്ത്രണവിധേയമായത്. കടകൾ പൂർണമായും കത്തിനശിച്ചു. അപകടത്തിൽ ആർക്കും പരുക്കില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47438/kozhikode-baluserry-shop-set-up-on-a-fire)