---
title: "സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ് "
english_title: "Gold price kerala oct 12"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4744/gold-price-kerala-oct-12"
published_at: "2021-10-12T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616544ed73514_images - 2021-10-12T134802.700.jpeg"
keywords: []
---

# സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ് 

> **Lead Summary:** **തിരുവനന്തപുരം : **സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ് . പവന് 200 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,320 രൂപ. ഗ്രാമിന് 25 രൂപ കൂടി 4415 ആയി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

## Article Content

**തിരുവനന്തപുരം : **സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ് . പവന് 200 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,320 രൂപ. ഗ്രാമിന് 25 രൂപ കൂടി 4415 ആയി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

കഴിഞ്ഞ നാലു ദിവസവും സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. വെള്ളിയാഴ്ച മുതല്‍ . 35,120 രൂപ എന്ന നിലയില്‍ ആയിരുന്നു പവന്‍.

ഈ മാസത്തിന്റെ തുടക്കത്തില്‍ 34,720 രൂപയായിരുന്നു വില. ഇത് പിന്നീട് 34,800 ആയി ഉയര്‍ന്നു. മൂന്നു ദിവസമാണ് ഈ വില തുടര്‍ന്നത്. തുടര്‍ന്ന് 35,000ല്‍ എത്തിയ വില വെള്ളിയാഴ്ച ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4744/gold-price-kerala-oct-12)