---
title: "മണ്ണെണ്ണ കുടിച്ചതിനെ തുടർന്ന് ഒന്നര വയസ്സുള്ള കുഞ്ഞ് മരിച്ചു"
english_title: "Kid died due to drinking kerosene"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47446/kid-died-due-to-drinking-kerosene"
published_at: "2022-06-06T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629da704f0a9b_Screenshot_20220606-123141.jpg"
keywords: []
---

# മണ്ണെണ്ണ കുടിച്ചതിനെ തുടർന്ന് ഒന്നര വയസ്സുള്ള കുഞ്ഞ് മരിച്ചു

> **Lead Summary:** മണ്ണെണ്ണ കുടിച്ചതിനെ തുടർന്ന് ചവറയിൽ ഒന്നര വയസ്സുള്ള കുഞ്ഞ് മരിച്ചു. ചവറ കോട്ടയ്ക്കകം ചെഞ്ചേരിയിൽ കൊച്ചുവീട്ടിൽ ഉണ്ണികൃഷ്ണ പള്ളിയുടെയും രേഷ്മയുടെയും മകൻ ആരുഷ് ആണ് മരിച്ചത്.

## Article Content

മണ്ണെണ്ണ കുടിച്ചതിനെ തുടർന്ന് ചവറയിൽ ഒന്നര വയസ്സുള്ള കുഞ്ഞ് മരിച്ചു. ചവറ കോട്ടയ്ക്കകം ചെഞ്ചേരിയിൽ കൊച്ചുവീട്ടിൽ ഉണ്ണികൃഷ്ണ പള്ളിയുടെയും രേഷ്മയുടെയും മകൻ ആരുഷ് ആണ് മരിച്ചത്.

ചവറ പയ്യലക്കാവിലുള്ള ബന്ധുവീട്ടിൽ വെച്ച് ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം രക്ഷിതാക്കളും ബന്ധുക്കളും സംസാരിക്കുന്നതിനിടെ കളിക്കുകയായിരുന്ന കുഞ്ഞ് കുപ്പിയിൽ നിന്ന് മണ്ണെണ്ണ എടുത്തു കുടിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47446/kid-died-due-to-drinking-kerosene)