---
title: "പേരാവൂർ തൊണ്ടിയിലെ മോർണിംഗ് ഫൈറ്റേഴ്സ് താമരശ്ശേരി ചുരത്തിൽ"
english_title: "Morning fighters is in thamaraserry churam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47449/morning-fighters-is-in-thamaraserry-churam"
published_at: "2022-06-06T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629daadfb1ff3_IMG-20220606-WA0019.jpg"
keywords: []
---

# പേരാവൂർ തൊണ്ടിയിലെ മോർണിംഗ് ഫൈറ്റേഴ്സ് താമരശ്ശേരി ചുരത്തിൽ

> **Lead Summary:** പേരാവൂർ: തൊണ്ടിയിലെ മോർണിംഗ് ഫൈറ്റേഴ്സ് അക്കാദമിയുടെ നേതൃത്വത്തിൽ താമരശ്ശേരി ചുരത്തിൽ പാതയോര ശുചീകരണം നടത്തി. വയനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഫീൽ എന്ന സംഘടനയുടെ അഭ്യർത്ഥന പ്രകാരമായിരുന്നു ശുചീകരണം.

## Article Content

പേരാവൂർ: തൊണ്ടിയിലെ മോർണിംഗ് ഫൈറ്റേഴ്സ് അക്കാദമിയുടെ നേതൃത്വത്തിൽ താമരശ്ശേരി ചുരത്തിൽ പാതയോര ശുചീകരണം നടത്തി. വയനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഫീൽ എന്ന സംഘടനയുടെ അഭ്യർത്ഥന പ്രകാരമായിരുന്നു ശുചീകരണം.

പരിശീലകൻ കുട്ടിച്ചന്റെ നേതൃത്വത്തിൽ പുറപ്പെട്ട സംഘത്തിന്റെ യാത്ര പേരാവൂർ പഞ്ചായത്ത്‌ പ്രസിഡന്റ് പി പി വേണുഗോപാലനാണു ഫ്ലാഗ് ഓഫ് ചെയ്തത്. ചുരത്തിലെ ശുചീകരണ പ്രവൃത്തി ടി സിദ്ദിഖ് എം എൽ എ ഉദ്ഘാടനം ചെയ്തു. മോർണിംഗ് ഫൈറ്റേഴ്സ് അക്കാദമിയിൽ 250ഓളം കുട്ടികൾ സൗജന്യ കായിക ക്ഷമത പരിശീലനം നേടുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47449/morning-fighters-is-in-thamaraserry-churam)