---
title: "സംസ്ഥാനത്ത് സ്വർണ വില ഉയർന്നു"
english_title: "Gold prices rose in the state"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47461/gold-prices-rose-in-the-state"
published_at: "2022-06-06T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629db234c011e_Gold-Price-717x486.jpg"
keywords: []
---

# സംസ്ഥാനത്ത് സ്വർണ വില ഉയർന്നു

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില ഉയർന്നു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ ഇന്ന് 80 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38,280 രൂപയായി ഉയർന്നു.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില ഉയർന്നു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ ഇന്ന് 80 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38,280 രൂപയായി ഉയർന്നു.

ജൂൺ ആദ്യം കുറഞ്ഞ സ്വർണവില പിന്നീട് ഉയരുകയായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 10 രൂപയാണ് വർധിച്ചത്. ശനിയാഴ്ച പവന് 35 രൂപ കുറഞ്ഞിരുന്നു. നിലവിൽ ഗ്രാമിന് 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4,785 രൂപയാണ്. ജൂൺ നാലിന് 35 രൂപയുടെ ഇടിവുണ്ടായി. സംസ്ഥാനത്ത് 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് അഞ്ച് രൂപ കൂടി. ശനിയാഴ്ച പവൻ 30 രൂപയുടെ കുറവുണ്ടായി.

ഗ്രാമിന് 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 3,950 രൂപയാണ്. ജൂൺ മൂന്നിന് പവന് 45 രൂപ വർദ്ധിച്ചിരുന്നു. അതേസമയം, കേരളത്തിൽ വെള്ളി വിലയിൽ മാറ്റമില്ല. വിപണിയിൽ വെള്ളിയുടെ വില 67 രൂപയാണ്. 925 ഹാൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47461/gold-prices-rose-in-the-state)