---
title: "  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്വയംപര്യാപ്തമാകണമെന്ന് : എം.വി.ഗോവിന്ദൻ "
english_title: "The local self  government should be self suffiecient "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47467/the-local-self-government-should-be-self-suffiecient"
published_at: "2022-06-06T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629db65fc891c_IMG-20220606-WA0023.jpg"
keywords: []
---

#   തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്വയംപര്യാപ്തമാകണമെന്ന് : എം.വി.ഗോവിന്ദൻ 

> **Lead Summary:** തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്വയംപര്യാപ്തമാകണമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ.ജില്ലാ പഞ്ചായത്തിന് വികസനരേഖ പ്രകാശനും വികസന സെമിനാറിൻ്റെ ഉൽഘാടനവും നിർവഹിച്ച് സംസാരിക്കയായിരുന്നു അദ്ദേഹം .തദ്ദേശ സ്ഥാപനങ്ങൾക്ക് നികുതിയിനത്തിൽ വൻ സംഖ്യകൾ പിരിഞ്ഞു കിട്ടാനുണ്ട്. സമയബന്ധിത മായി അത് പിരിച്ചെടുക്കണം.

## Article Content

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്വയംപര്യാപ്തമാകണമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ.ജില്ലാ പഞ്ചായത്തിന് വികസനരേഖ പ്രകാശനും വികസന സെമിനാറിൻ്റെ ഉൽഘാടനവും നിർവഹിച്ച് സംസാരിക്കയായിരുന്നു അദ്ദേഹം .തദ്ദേശ സ്ഥാപനങ്ങൾക്ക് നികുതിയിനത്തിൽ വൻ സംഖ്യകൾ പിരിഞ്ഞു കിട്ടാനുണ്ട്. സമയബന്ധിത മായി അത് പിരിച്ചെടുക്കണം.

ലോകത്തത്തെ പ്രധാന പ്രശ്നങ്ങളിലൊന്ന് മാലിന്യ സംസ്കരണമാണ്. എന്നാൽ അടുത്ത നാലു വർഷത്തിനുള്ളിൽ ശുചിത്വത്തിൻ്റെ കാര്യത്തിൽ കേരളം രാജ്യത്തിന് തന്നെ മാതൃകയായി മാറാൻ പോവുകയാണെന്നും മന്ത്രി പറഞ്ഞു. സാധാരണക്കാരൻ്റെ ജീവിത നിലവാരം ഉയർത്തുകയെന്നതാണ് പ്രധാന നേട്ടമെന്നും ഇതിനെ കേരള മോഡലെന്നൊ, മാതൃകയെന്നോ വേണമെങ്കിൽ പറയാം.

കേരളത്തിലിപ്പോൾ അതിഭരിദ്രരായി 66006 കുടുംബങ്ങളുണ്ടെന്നും 4 വർഷത്തിനുള്ളിൽ അതും ഇല്ലാതാക്കുമെന്നും സുസ്ഥിരമായ വികസനമാണ് വേണ്ടതെന്നും അത്തരം വികസനത്തിനായുള്ള ചർച്ചയായിരിക്കണം സെമിനാറെന്നും മന്ത്രി പറഞ്ഞു. വികസന രേഖമന്ത്രിയിൽ നിന്നും രാമചന്ദ്രൻ കടന്നപ്പള്ളി ഏറ്റുവാങ്ങി.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ ,വി.കെ.സുരേഷ് ബാബു. അഡ്വ.ടി.സരള, അഡ്വ.കെ.രത്നകുമാരി, തോമസ് വക്കത്താനം, എ.ഡി.എം.കെ.കെ.ദിവാകരൻ, പ്ലാനിങ്ങ് ഓഫീസർ കെ.പ്രകാശ്, eജാ' റജിസ്ട്രാർ ടി.ജെ. അരുൺ, സിക്രഎന്നിവർ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47467/the-local-self-government-should-be-self-suffiecient)