---
title: "സൂക്ഷ്മ തൊഴില്‍ സംരഭ യൂണിറ്റ്: അപേക്ഷ ക്ഷണിച്ചു"
english_title: "Micro Employment Enterprise Unit"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47579/micro-employment-enterprise-unit"
published_at: "2022-06-07T05:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629e8ea6dbfcd_IMG-20220606-WA0205.jpg"
keywords: []
---

# സൂക്ഷ്മ തൊഴില്‍ സംരഭ യൂണിറ്റ്: അപേക്ഷ ക്ഷണിച്ചു

> **Lead Summary:** ഫിഷറീസ് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍(സാഫ്) മുഖേന തീരമൈത്രി പദ്ധതിയുടെ കീഴില്‍ സൂക്ഷ്മ തൊഴില്‍ സംരഭങ്ങളുടെ യൂണിറ്റ് തുടങ്ങുന്നതിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

## Article Content

ഫിഷറീസ് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍(സാഫ്) മുഖേന തീരമൈത്രി പദ്ധതിയുടെ കീഴില്‍ സൂക്ഷ്മ തൊഴില്‍ സംരഭങ്ങളുടെ യൂണിറ്റ് തുടങ്ങുന്നതിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

രണ്ടു മുതല്‍ അഞ്ചു പേര്‍ വരെയുള്ള ഗ്രൂപ്പായിരിക്കണം. അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പിന് അഞ്ച് ലക്ഷം രൂപ വരെ പദ്ധതി ഗ്രാന്റായി അനുവദിക്കും. അപേക്ഷകര്‍ മത്സ്യബോര്‍ഡ് അംഗീകാരമുള്ള മത്സ്യത്തൊഴിലാളി കുടുംബത്തിലെ അംഗവും ഫിഷറീസ് വകുപ്പ് തയ്യാറാക്കിയ എഫ് ഐ എം എസില്‍ ഉള്‍പ്പെടുന്നവരും ജില്ലയിലെ സ്ഥിരതാമസക്കാരുമായിരിക്കണം.

പ്രായപരിധി 50 വയസ്സ്. വിധവകള്‍, ട്രാന്‍സ്‌ജെന്‍ഡര്‍, ഭിന്നശേഷിക്കാര്‍, ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ അമ്മമാര്‍ എന്നിവര്‍ക്ക് മുന്‍ഗണനയും വ്യക്തിഗത ആനുകൂല്യമായി ധനസഹായവും ലഭിക്കും. അപേക്ഷ ഫോറം സാഫിന്റെ കണ്ണൂര്‍ ജില്ലാ ഓഫീസിലും, കണ്ണൂര്‍, തലശ്ശേരി, അഴീക്കല്‍, മാടായി മത്സ്യഭവനുകളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ആവശ്യമായ രേഖകള്‍ സഹിതം മേല്‍ പറഞ്ഞ ഓഫീസുകളില്‍ ജൂണ്‍ 20 നകം സമര്‍പ്പിക്കണം. മുന്‍പ് സാഫില്‍ നിന്ന് ധനസഹായം ലഭിച്ചവര്‍ അപേക്ഷിക്കേണ്ട. ഫോണ്‍: 7902502030, 8075561552.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47579/micro-employment-enterprise-unit)