---
title: "കോഴിക്കോട്ട് മൺതിട്ട ഇടിഞ്ഞ് മണ്ണിനടിയിൽ അകപ്പെട്ട ആൾ മരിച്ചു"
english_title: "The man died when the mound collapsed and he fell to the ground"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47583/the-man-died-when-the-mound-collapsed-and-he-fell-to-the-ground"
published_at: "2022-06-07T05:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629e95b2d6e08_Screenshot_20220607-052943.png"
keywords: []
---

# കോഴിക്കോട്ട് മൺതിട്ട ഇടിഞ്ഞ് മണ്ണിനടിയിൽ അകപ്പെട്ട ആൾ മരിച്ചു

> **Lead Summary:** **കോഴിക്കോട്:** പേരാമ്പ്രയിൽ മണ്ണിനടിയിൽ അകപ്പെട്ടയാൾ മരിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിന് സമീപമുള്ള മണ്ണും വെട്ടുകല്ലും കൊണ്ട് നിർമ്മിച്ച മൺതിട്ട ഇടിഞ്ഞു വീണപ്പോൾ നാരാണയകുറുപ്പും മണ്ണിനടിയിൽ പെടുകയായിരുന്നു.

## Article Content

**കോഴിക്കോട്:** പേരാമ്പ്രയിൽ മണ്ണിനടിയിൽ അകപ്പെട്ടയാൾ മരിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിന് സമീപമുള്ള മണ്ണും വെട്ടുകല്ലും കൊണ്ട് നിർമ്മിച്ച മൺതിട്ട ഇടിഞ്ഞു വീണപ്പോൾ നാരാണയകുറുപ്പും മണ്ണിനടിയിൽ പെടുകയായിരുന്നു.

നാട്ടുകാരും ഫയർ ഫോഴ്‌സും ചേർന്ന് ഒരു മണിക്കൂറിലേറെ പണിപ്പെട്ടാണ് ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. തുടർന്ന് നാരായണ കുറുപ്പിനെ വടകര സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47583/the-man-died-when-the-mound-collapsed-and-he-fell-to-the-ground)