---
title: "നബി നിന്ദ: അറബ് രാജ്യങ്ങളുടെ അതൃപ്തി പരിഹരിക്കാൻ മോദി നേരിട്ടിറങ്ങും"
english_title: "Nabi rejection "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47627/nabi-rejection"
published_at: "2022-06-07T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629ef128abaf2_PTI05_18_2022_000263B.jpg"
keywords: []
---

# നബി നിന്ദ: അറബ് രാജ്യങ്ങളുടെ അതൃപ്തി പരിഹരിക്കാൻ മോദി നേരിട്ടിറങ്ങും

> **Lead Summary:** ബിജെപി നേതാക്കളുടെ മുഹമ്മദ് നബി വിരുദ്ധ പരാമർശത്തിൽ അറബ് രാജ്യങ്ങളുടെ അതൃപ്തി പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് ഇടപെട്ടേക്കും. സ്ഥിതി ഗുരുതരമായതിനാൽ സുഹൃദ് രാജ്യങ്ങളിലെ തലവൻമാരുമായി മോദി നേരിട്ട് സംസാരിക്കും. വിദേശകാര്യമന്ത്രി നിലവിൽ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട് പ്രശ്‌നത്തിൽ ഇടപെട്ടത് വൈകിയെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. വിഷയത്തിൽ ഇന്ത്യ ക്ഷമാപണം നടത്തണമെന്ന് ഖത്തറും കുവൈറ്റും ആവശ്യപ്പെട്ടു. ലിബിയയും സംഭവത്തിൽ അപലപിച്ചു.

## Article Content

ബിജെപി നേതാക്കളുടെ മുഹമ്മദ് നബി വിരുദ്ധ പരാമർശത്തിൽ അറബ് രാജ്യങ്ങളുടെ അതൃപ്തി പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് ഇടപെട്ടേക്കും. സ്ഥിതി ഗുരുതരമായതിനാൽ സുഹൃദ് രാജ്യങ്ങളിലെ തലവൻമാരുമായി മോദി നേരിട്ട് സംസാരിക്കും. വിദേശകാര്യമന്ത്രി നിലവിൽ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട് പ്രശ്‌നത്തിൽ ഇടപെട്ടത് വൈകിയെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. വിഷയത്തിൽ ഇന്ത്യ ക്ഷമാപണം നടത്തണമെന്ന് ഖത്തറും കുവൈറ്റും ആവശ്യപ്പെട്ടു. ലിബിയയും സംഭവത്തിൽ അപലപിച്ചു.

ഇസ്ലാം വിശ്വാസികളിൽ പരാമർശം വേദനയുണ്ടാക്കിയ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ പരസ്യമായി ക്ഷമാപണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തർ പ്രതികരിച്ചു. ഖത്തർ വിദേശകാര്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ട് ഇന്ത്യൻ സ്ഥാനപതിക്ക് കത്തയച്ചു. ധാർമികവും മാനുഷികവുമായ മൂല്യങ്ങൾക്ക് വിരുദ്ധമായ എല്ലാ പ്രവർത്തനങ്ങളും തള്ളിക്കളയണമെന്നാണ് യുഎഇ ആവശ്യപ്പെട്ടത്.

വ്യത്യസ്ത മതവിഭാഗങ്ങളുടെ അനുയായികളുടെ വികാരങ്ങൾ വ്രണപ്പെടുത്തുന്ന ഏത് തരം പ്രവർത്തനങ്ങൾ തടയാനും നടപടിയുണ്ടാകണമെന്നും യുഎഇ പ്രതിഷേധ കുറിപ്പിൽ അറിയിച്ചു. അറബ് രാജ്യങ്ങളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന പ്രധാനമന്ത്രിക്ക് നിലവിലെ സംഭവങ്ങൾ കടുത്ത ക്ഷീണമാണ് ഏൽപ്പിച്ചിരിക്കുന്നത്. ജിസിസി രാജ്യങ്ങൾക്ക് പുറമെ ജോർദാൻ, ഇന്തോനേഷ്യ, മാലിദ്വീപ് അടക്കം കൂടുതൽ രാജ്യങ്ങൾ ഇന്ത്യക്കെതിരെ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47627/nabi-rejection)