---
title: "വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും"
english_title: "The High Court will reconsider Vijay Babu's anticipatory bail application today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47631/the-high-court-will-reconsider-vijay-babus-anticipatory-bail-application-today"
published_at: "2022-06-07T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629ef2f56024d_Screenshot_20220607_121022.jpg"
keywords: []
---

# വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും

> **Lead Summary:** കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസിൽ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ദുബൈയിലായിരുന്ന വിജയ് ബാബു കോടതി നിർദേശത്തെ തുടർന്ന് കഴിഞ്ഞാഴ്ച കൊച്ചിയിൽ തിരികെ എത്തിയിരുന്നു.

## Article Content

കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസിൽ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ദുബൈയിലായിരുന്ന വിജയ് ബാബു കോടതി നിർദേശത്തെ തുടർന്ന് കഴിഞ്ഞാഴ്ച കൊച്ചിയിൽ തിരികെ എത്തിയിരുന്നു.

39 ദിവസത്തെ ഒളിവ് വാസത്തിന് ശേഷമാണ് വിജയ് ബാബു തിരികെ വന്നത്.വിജയ് ബാബുവിനെ അന്വേഷണ സംഘം പോലീസ് സ്‌റ്റേഷനിൽ വിളിച്ചുവരുത്തി രണ്ട് ദിവസം ചോദ്യം ചെയ്തു. ഉഭയ സമ്മത പ്രകാരമാണ് ലൈംഗിക ബന്ധമെന്നും സിനിമയിൽ അവസരം നിഷേധിച്ചപ്പോൾ പരാതി ഉന്നയിക്കുകയാണെന്നുമാണ് വിജയ് ബാബു മൊഴി നൽകിയത്.

പരുക്കേൽപ്പിച്ചു എന്ന നടിയുടെ പരാതി വിജയ് ബാബു നിഷേധിച്ചു കേസിൽ വിജയ് ബാബുവിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. ഇതോടെയാണ് വിജയ് ബാബു നാട്ടിൽ തിരികെ എത്തിയത്. വിജയ് ബാബുവിന് ഒളിവിൽ കഴിയുന്നതിനിടെ സഹായം നൽകിയ സംഭവത്തിൽ നടൻ സൈജു കുറുപ്പിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47631/the-high-court-will-reconsider-vijay-babus-anticipatory-bail-application-today)